ചെങ്ങന്നൂർ: വിശ്വവീരശൈവ സാംസ്കാരിക സമിതി, കേരള ഘടകത്തിൻ്റെ ആഭിമുഖ്യത്തില്‍ കായക ദിനാചരണം മാവേലിക്കരയില്‍ നടത്തി.
കൂട്ടയോട്ടം, നടത്തം തുടങ്ങിയ കായിക മത്സരങ്ങളും നടന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനവും പ്രസാദമൂട്ടും തിരക്കഥാകൃത്ത് ഡോ: പ്രവീണ്‍ ഇറവങ്കര ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോണ്‍ അധ്യക്ഷത വഹിച്ചു.
. സമിതി നേതാക്കളായ ജനറല്‍ സെക്രട്ടറി ചന്ദ്രശേഖരൻ കോട്ടയം, അജിത്ത് പൊൻകുന്നം, ശിവൻ പെരുമ്പാവൂർ, ഹരികുമാർ കൊല്ലം, ശ്രീനാഥ് മാവേലിക്കര എന്നിവർ പ്രസംഗിച്ചു.

