Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വ്യാജ അപകടങ്ങള്‍, കോടികളുടെ തട്ടിപ്പ്: മാഫിയകളെ പൂട്ടാൻ സുപ്രീം കോടതി; സംസ്ഥാനങ്ങളില്‍ SIT വരുന്നു

വ്യാജ അപകടങ്ങള്‍, കോടികളുടെ തട്ടിപ്പ്: മാഫിയകളെ പൂട്ടാൻ സുപ്രീം കോടതി; സംസ്ഥാനങ്ങളില്‍ SIT വരുന്നു

Keralasabdam 1 week ago

ന്യൂഡല്‍ഹി: ഒരേ വാഹനം, പല സ്ഥലങ്ങള്‍, വ്യാജമായി സൃഷ്ടിച്ച അപകട രംഗങ്ങള്‍—ഇന്ത്യൻ ഇൻഷുറൻസ് മേഖലയെ വിറപ്പിക്കുന്ന വൻ തട്ടിപ്പ് ശൃംഖലയുടെ ചുരുളഴിയുന്നു.

മോട്ടോർ വാഹന അപകടങ്ങളുടെ പേരില്‍ നടക്കുന്ന കോടികളുടെ ഇൻഷുറൻസ് തട്ടിപ്പുകള്‍ക്ക് തടയിടാൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കാൻ സുപ്രീം കോടതിയുടെ ചരിത്രപരമായ ഉത്തരവ്.
ഒരു വ്യക്തിഗത കേസ് പരിഗണിക്കുന്നതിനിടയിലാണ് ഒരേ വാഹനം ഉപയോഗിച്ച്‌ പലയിടങ്ങളില്‍ ക്ലെയിമുകള്‍ നേടിയെടുത്ത വൻ തട്ടിപ്പ് ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുല്ല, ജസ്റ്റിസ് പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിൻ്റെ ശ്രദ്ധയില്‍പ്പെട്ടത്. തട്ടിപ്പിൻ്റെ വ്യാപ്തി രാജ്യവ്യാപകമാണെന്ന് തിരിച്ചറിഞ്ഞ കോടതി, കേസിൻ്റെ പരിധി ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
സുപ്രീം കോടതിയുടെ പ്രധാന നിർദ്ദേശങ്ങള്‍:
ഉടൻ SIT-ക്ക് കൈമാറണം: ഇൻഷുറൻസ് ക്ലെയിമുകളില്‍ സംശയസ്പദമായ തട്ടിപ്പോ ഉദ്യോഗസ്ഥരുടെ ഒത്തുകളിയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇൻഷുറൻസ് കമ്പനികള്‍ ഉടൻ തന്നെ പരാതി കേസ് ഫയല്‍ ചെയ്ത സംസ്ഥാനത്തെ SIT-ക്ക് കൈമാറണം.
ആഭ്യന്തര അന്വേഷണം വേണം: തട്ടിപ്പ് കാരണം ഏതെങ്കിലും ക്ലെയിം നിരസിക്കപ്പെട്ടാല്‍, കമ്പനിക്കുള്ളില്‍ ആഭ്യന്തര അന്വേഷണം നടത്തണം. ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാർക്കോ ഉദ്യോഗസ്ഥർക്കോ തട്ടിപ്പില്‍ പങ്കുണ്ടോയെന്ന് ഇതിലൂടെ വ്യക്തമാക്കണം.
സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തം: SIT അന്വേഷണത്തിനായി ആവശ്യത്തിന് ഉദ്യോഗസ്ഥരെ വിട്ടുനല്‍കാനും അന്വേഷണ നടപടികള്‍ സുതാര്യമാക്കാനും സംസ്ഥാന സർക്കാരുകളോട് കോടതി ആവശ്യപ്പെട്ടു.
വ്യാജ ക്ലെയിമുകള്‍ ഇൻഷുറൻസ് കമ്പനികള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുക മാത്രമല്ല, രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് വലിയ ഭാരമായി മാറുകയും ചെയ്യുന്നുണ്ട്. ഇത് ഒടുവില്‍ യഥാർത്ഥ ഉപഭോക്താക്കളുടെ ഇൻഷുറൻസ് പ്രീമിയം തുക വർദ്ധിക്കുന്നതിനാണ് വഴിതെളിക്കുന്നത്. സംഘടിത തട്ടിപ്പ് മാഫിയകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും, ഇൻഷുറൻസ് രംഗത്ത് സുതാര്യത ഉറപ്പാക്കാനും, യഥാർത്ഥ അപകടബാധിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഈ നടപടി നിർണ്ണായകമാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam