Dailyhunt
യുഡിഎഫ് സ്ഥാനാര്‍ഥിക്കായി കെഎസ്‌യുവിന്റെ നീല സേന പ്രചരണം നടത്തി

യുഡിഎഫ് സ്ഥാനാര്‍ഥിക്കായി കെഎസ്‌യുവിന്റെ നീല സേന പ്രചരണം നടത്തി

Keralasabdam 1 week ago

ചെങ്ങന്നൂർ : യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ: എബി കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കെഎസ്‌യുവിന്റെ നേതൃത്വത്തിലുള്ള നീല സേന പ്രചാരണം നടത്തി.

ചെങ്ങന്നൂർ നഗരത്തിലെ കടകളിലും സ്ഥാപനങ്ങളിലും കെഎസ് യു പ്രവർത്തകർ യുഡിഎഫ് സ്ഥാനാർഥി അഡ്വ: എബി കുര്യാക്കോസിനായി വോട്ട് അഭ്യർത്ഥിച്ചു.കെഎസ്‌യു അസംബ്ലി പ്രസിഡൻറ് ലിബു വെണ്മണി,ജില്ലാ സെക്രട്ടറി അജ്മല്‍ കൊല്ലകടവ് സംസ്ഥാന കമ്മിറ്റി അംഗം അൻസില്‍ അസീസ്,കൃഷ്ണേന്ദു പെരിങ്ങിലിപ്പുറം, നന്ദഗോപാല്‍ പുലിയൂർ , ആഷ്മി മോഹൻ , അഡ്വ: മുംതാസ്,ആദിത്യൻ ചെറിയനാട്,ആലിഫ് കക്കട , സിദ്ധാർഥ് മോൻ ,സോനു കുളിക്കാംപാലം, ലക്ഷ്മി വെണ്‍മണി , നിതിൻ കൃഷ്ണ, സാരംഗ് വെണ്‍മണി, യെദു പെരിങ്ങലിപുറം,എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam