Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യൂണിവേഴ്സിറ്റി ഓഫ് ദോഹയില്‍ 'സ്റ്റുഡന്റ് സിമ്പോസിയം 2026' സമാപിച്ചു; നൂതന സംരംഭങ്ങളുമായി വിദ്യാര്‍ത്ഥികള്‍

യൂണിവേഴ്സിറ്റി ഓഫ് ദോഹയില്‍ 'സ്റ്റുഡന്റ് സിമ്പോസിയം 2026' സമാപിച്ചു; നൂതന സംരംഭങ്ങളുമായി വിദ്യാര്‍ത്ഥികള്‍

Keralasabdam 3 weeks ago

ദോഹ: യു.ഡി.എസ്.ടി (University of Doha for Science and Technology) ക്യാമ്പസില്‍ വെച്ച്‌ നടന്ന 'ഇന്നൊവേഷൻ ആൻഡ് എന്റർപ്രൈസ് സ്റ്റുഡന്റ് സിമ്പോസിയം 2026' വൻ വിജയകരമായി സമാപിച്ചു.

സർവ്വകലാശാലയിലെ ക്യാപ്സ്റ്റണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഈ മെഗാ മേളയില്‍ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങളും പ്രായോഗിക ഗവേഷണങ്ങളും സംരംഭകത്വ ചിന്തകളും ജനശ്രദ്ധയാകർഷിച്ചു.
ഊർജ്ജം, സുസ്ഥിരത (Sustainability), സാങ്കേതികവിദ്യ, ബിസിനസ്സ് തുടങ്ങിയ വിവിധ മേഖലകളില്‍ ലോകം നേരിടുന്ന യഥാർത്ഥ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്ന ഏകദേശം 100-ലധികം ക്യാപ്സ്റ്റണ്‍ പ്രോജക്ടുകള്‍, എം.എസ്.സി റിസർച്ച്‌ പ്രോജക്ടുകള്‍, യു.ആർ.ഇ.പി (UREP) ഫണ്ടിങ് ലഭിച്ച സംരംഭങ്ങള്‍ എന്നിവ മേളയില്‍ പ്രദർശിപ്പിച്ചു. യൂണിവേഴ്സിറ്റിയിലെ വിവിധ കോളേജുകളില്‍ നിന്നായി 428-ലധികം വിദ്യാർത്ഥികള്‍ ഈ പ്രോജക്റ്റുകളുടെ ഭാഗമായി അണിനിരന്നു. പ്രമുഖ വ്യവസായ പങ്കാളികളുമായി സഹകരിച്ചാണ് ഇതില്‍ പല പ്രോജക്ടുകളും വിദ്യാർത്ഥികള്‍ വികസിപ്പിച്ചെടുത്തത്.
വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ പ്രായോഗിക വിദ്യാഭ്യാസം നല്‍കുകയെന്ന സർവ്വകലാശാലയുടെ ലക്ഷ്യത്തിന്റെ പ്രതിഫലനമാണ് ഈ സിമ്പോസിയമെന്ന് യു.ഡി.എസ്.ടി പ്രസിഡന്റ് ഡോ. സലേം അല്‍ നാമി പറഞ്ഞു.
"നൂതനാശയങ്ങള്‍, ഗവേഷണം, സംരംഭകത്വം എന്നിവയെ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുന്നതിലൂടെ ഞങ്ങളുടെ വിദ്യാർത്ഥികളുടെയും ഫാക്കല്‍റ്റികളുടെയും മികവ് പ്രകടിപ്പിക്കാൻ മാത്രമല്ല, ഖത്തറിന്റെ വികസന ലക്ഷ്യങ്ങളെയും വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെയും പിന്തുണയ്ക്കുന്നതില്‍ അക്കാദമിക മേഖലയും വ്യവസായവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനും ഞങ്ങള്‍ക്ക് സാധിച്ചുവെന്ന് യു.ഡി.എസ്.ടി പ്രസിഡന്റ്ഡോ. സലേം അല്‍ നാമിപറഞ്ഞു.ഖത്തറിന്റെ മൂന്നാം ദേശീയ വികസന തന്ത്രത്തിന് (Third National Development Strategy) പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായിരുന്നു ഈ സിമ്പോസിയം. ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ (STEM) ദേശീയ മുൻഗണനകള്‍ ശക്തിപ്പെടുത്തുന്നതിനും, തൊഴില്‍ സജ്ജരായ ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനും, രാജ്യത്തിന്റെ വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്കും ഈ പ്രദർശനം വലിയൊരു ചുവടുവെപ്പാണ്.
വിവിധ പ്രമുഖ കമ്പനികളുടെയും വ്യവസായ മേഖലയിലെ പ്രമുഖരുടെയും സാന്നിധ്യം മേളയെ കൂടുതല്‍ ശ്രദ്ധേയമാക്കി. വിദ്യാർത്ഥികളുടെ പ്രോജക്റ്റുകള്‍ നേരിട്ട് വിലയിരുത്താനും ഭാവിയിലെ സംരംഭങ്ങള്‍ക്കായി അവരുമായി കൈകോർക്കാനും കമ്പനികള്‍ താല്പര്യം പ്രകടിപ്പിച്ചു. ഇത് ക്യാമ്പസും വ്യവസായ ലോകവും തമ്മിലുള്ള മികച്ച പങ്കാളിത്തത്തിന് പുതിയ അവസരങ്ങള്‍ തുറന്നു നല്‍കിയിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam