Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുവകലാസാഹിതി പരിസ്ഥിതി സന്ദേശയാത്രയ്ക്ക്  ജൂണ്‍ 5ന്   ജില്ലയില്‍ സ്വീകരണം

യുവകലാസാഹിതി പരിസ്ഥിതി സന്ദേശയാത്രയ്ക്ക് ജൂണ്‍ 5ന് ജില്ലയില്‍ സ്വീകരണം

Keralasabdam 1 week ago

കൊച്ചി : യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി പരിസ്ഥിതി ദിനത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന " പരിസ്ഥിതി സന്ദേശയാത്രയ്ക്ക് " ജില്ലയില്‍ ജൂണ്‍ 5ന് മൂന്ന് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും .

കാസർഗോഡ് നിന്നും രാവിലെ 5.50 ന് പരശുറാം എക്സ്പ്രസില്‍ ആരംഭിക്കുന്ന യാത്ര വൈകിട്ട് തിരുവനന്തപുരത്ത് സമാപിക്കും .യാത്രയില്‍ ലഘു ലേഖകകള്‍ വിതരണം ചെയ്തും , പരിസ്ഥിതി അവബോധനം യാത്രക്കാർക്ക് പകർന്നുകൊണ്ടാണ് യാത്ര , സംസ്ഥാന പ്രസിഡന്റും പ്രശസ്ത എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ ജാഥാ ക്യാപ്റ്റനും
സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ ഒ കെ മുരളീകൃഷ്ണൻ ഡയറക്ടറുമായിട്ടാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത് . എറണാകുളം ജില്ലയില്‍ ഉച്ചക്ക് എത്തിച്ചേരുന്ന ആലുവ ,എറണാകുളം ടൗണ്‍ , തൃപ്പൂണിത്തറ റയില്‍വേ സ്റ്റേഷനുകളിലാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത് .പരിപാടിക്ക് വനിതകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ശാരദ മോഹൻ നേത്വത്വം നല്‍കും . കലാ, സാമൂഹ്യ, സംസ്കാരിക രംഗത്തെ പ്രമുഖർ സ്വീകരണ കേന്ദ്രങ്ങളില്‍ പങ്കെടുക്കുമെന്ന് ജില്ലാ വർക്കിംഗ് പ്രസിഡന്റ് വിനോദ് കൈതാരം , സെക്രട്ടറി ജോർജ് വെട്ടിക്കുഴി എന്നിവർ അറിയിച്ചു .

Photo Courtesy - Google

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam