Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഭാവനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ റിമി ടോമി

ഭാവനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ റിമി ടോമി

കൊച്ചി: ( 17.10.2021) മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. നമ്മള്‍ എന്ന സിനിമയിലൂടെ നായികയായി മലയാളത്തിലെത്തിയ താരം പിന്നീട് തമിഴ്, കന്നട ചിത്രങ്ങളിലും സജീവമായി.

വിവാഹത്തിനു ശേഷം സിനിമാ തിരക്കുകളില്‍ നിന്നെല്ലാം ചെറിയ ഇടവേളയെടുത്ത താരം ഇപ്പോള്‍ വീണ്ടും അഭിനയിക്കാന്‍ തുടങ്ങി.


മലയാള സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ പരിപാടികളില്‍ ഭാവന അതിഥിയായി എത്താറുണ്ട്. മഴവില്‍ മനോരമയിലെ സൂപെര്‍ ഫോര്‍ ജൂനിയേഴ്സ് എന്ന പരിപാടിയില്‍ ഭാവന അതിഥിയായി എത്തിയിരുന്നു. പരിപാടിയുടെ അവതാരക കൂടിയായ റിമി ടോമിക്കൊപ്പമുള്ള ഭാവനയുടെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha