Thursday, 16 Sep, 5.31 pm കെ വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്‌
48 മണിക്കൂറിനുള്ളില്‍ 5,000 തൈകള്‍ നട്ടു; 'ഇന്റര്‍നാഷനല്‍ ബുക് ഓഫ് റെകോര്‍ഡ്സില്‍' ഇടം പിടിച്ച്‌ സഹോദരന്മാര്‍

ചെന്നൈ: ( 16.09.2021) 48 മണിക്കൂറിനുള്ളില്‍ 5,000 തൈകള്‍ നട്ടുകൊണ്ട് 'ഇന്റര്‍നാഷണല്‍ ബുക് ഓഫ് റെകോര്‍ഡ്സില്‍' ഇടം നേടി തമിഴ്നാട്ടിലെ വിരുദുനഗറില്‍ നിന്നുള്ള രണ്ടു സഹോദരന്മാര്‍. 25 വയസുകാരനായ അരുണും, 22 വയസുകാരനായ ശ്രീകാന്തുമാണ് മരം നട്ട് റെകോര്‍ഡിട്ടത്.

'ഞങ്ങള്‍ രണ്ടുപേരും ഒരു ദിവസം 8 മണിക്കൂര്‍ തൈകള്‍ നടാനായി ചെലവഴിച്ചു. ലോക്ഡൗണ്‍ സമയത്ത് ഞങ്ങളുടെ ഒഴിവുസമയം ഉപയോഗപ്രദമായ രീതിയില്‍ ചെലവഴിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. ഇതിനെ തുടര്‍ന്ന്, 2021 ജനുവരിയിലാണ് ഈ വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുത്തത്.

വീട്ടുമുറ്റത്തെ പൂന്തോട്ടപരിപാലനത്തോടെയാണ് ഇത് ആരംഭിച്ചത്. തുടര്‍ന്ന്, തമിഴ്‌നാട്ടിലുടനീളം പൊതുജനങ്ങള്‍ക്ക് പ്രകൃതി സംരക്ഷണം എന്ന ആശയത്തെക്കുറിച്ചുള്ള അവബോധം സൃഷ്‌ടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇപ്പോള്‍, വിരുദുനഗര്‍ ജില്ലയിലും പരിസരത്തും 5,000 തൈകള്‍ നട്ടു കഴിഞ്ഞു- ഇരുവരും പറഞ്ഞു.



വേലികെട്ടി തിരിച്ചും, ആവശ്യത്തിന് വെള്ളം എത്തിച്ച്‌ നനച്ചുമാണ് തോട്ടത്തെ അവര്‍ പരിപാലിച്ചത്. ദിവസം എട്ട് മണിക്കൂറാണ് ഇതിനായി ചെലവഴിക്കുന്നത്. അങ്ങനെ 48 മണിക്കൂറില്‍ നടീല്‍ കഴിഞ്ഞു. മുമ്ബ്, 2019-ല്‍, അവര്‍ ഇരുവരും കന്യാകുമാരിയില്‍ നിന്ന് മുംബൈയിലേക്ക് 11 ദിവസത്തെ സൈകിള്‍ റാലി നടത്തിയിരുന്നു.

പ്ലാസ്റ്റിക് നിരോധനത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാനായിരുന്നു അത്. ആ ഉദ്യമം പിന്നീട് ഇന്‍ഡ്യന്‍ ബുക് ഓഫ് റെകോര്‍ഡ്‌സ് അംഗീകരിക്കുകയുണ്ടായി. ഇതിന് ശേഷമാണ് ഇപ്പോള്‍ തൈകള്‍ നട്ട് റെകോര്‍ഡിട്ടിരിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: kvartha
Top