Tuesday, 07 Jul, 3.17 pm കെ വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്‌
ആലപ്പുഴയില്‍ ഒരുമിച്ച്‌ താമസിച്ചിരുന്ന യുവാവും യുവതിയും വീടിനുള്ളില്‍ മരിച്ച നിലയില്‍; 20കാരിയുടേത് കൊലപാതകമെന്ന് സൂചന

ആലപ്പുഴ: ( 07.07.2020) ഒരുമിച്ച്‌ താമസിച്ചിരുന്ന യുവാവിനെയും യുവതിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചെന്നിത്തലയിലാണ് സംഭവം. പത്തനംതിട്ട കുരമ്ബാല സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനിയായ ദേവിക (20) എന്നിവരാണ് മരിച്ചത്. ജിതിന്‍ തൂങ്ങിയ നിലയിലും ദേവികയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടത്. ദേവികയുടേത് കൊലപാതകമെന്നാണ് സൂചന.

കഴിഞ്ഞ മൂന്ന് മാസമായി ഇവര്‍ ചെന്നിത്തലയില്‍ ഒരുമിച്ച്‌ വാടകയ്ക്ക് താമസിക്കുകയാണ്. എന്നാല്‍ പരസ്പരം വിവാഹിതരല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: kvartha
Top