എറണാകുളം: ( 27.10.2021) ആലുവയില്‍ എസ്‌എഫ്‌ഐ-കെഎസ്യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ചൂണ്ടി ഭാരത് മാതാ ലോ കോളജിലാണ് സംഭവം.
പരിക്കേറ്റ രണ്ടുപേരെ കളമശേരി മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി കോളജ് അലങ്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായാണ് എസ്‌എഫ്‌ഐ ഏരിയ പ്രസിഡന്റ് ഷെഫിനും ഏരിയ ജോയിന്റ് സെക്രടറി ദേവരാജും അവിടെ എത്തിയത്.
ഇവരെ കെഎസ്യു പ്രവര്‍ത്തകരായ അല്‍ അമീന്‍, ഫാബിയോ, അബിന്‍, നെല്‍സണ്‍ എന്നിവരടങ്ങിയ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. മര്‍ദനത്തില്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് എസ്‌എഫ്‌ഐ വ്യക്തമാക്കി.

