Friday, 20 Oct, 6.59 am കെ വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്‌
ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് ഫ്ലാഗ്ഷിപ് മോഡലുമായി ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് എംഫോണ്‍; 7s ലോഞ്ചിങ് ബംഗളൂരുവില്‍

ബംഗളൂരു: ( 20/10/2017) ഒരു പുതിയ വിപണിയിലേക്ക് പ്രവേശിക്കുമ്ബോള്‍ അത് ഏറ്റവും മികച്ച ഒരു പുതിയ മോഡലോടുകൂടിയാവണം എന്ന് എംഫോണിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ്, സ്വന്തമായി വികസിപ്പിച്ചെടുത്ത എംയു ഒ എസ് ഇന്റര്‍ഫേസുമായി എംഫോണിന്റെ ഫ്ലാഗ്ഷിപ് മോഡലായ എംഫോണ്‍ 7s അവതരിക്കുന്നത്. 5.5 ഇഞ്ച് അമോലെഡ് അള്‍ട്രാ എച് ഡി ഡിസ്പ്ലെ, 8 ജിബി റാം, 2.5 GHz ഡെകാകോര്‍ പ്രോസസ്സര്‍, 16 + 16 എം പി ഡ്യൂവല്‍ റിയര്‍ കാമറ, 13 എം പി ഫ്രണ്ട് കാമറ.

256 ജിബി സ്റ്റോറേജ് കപ്പാസിറ്റി തുടങ്ങിയ സവിശേഷതകള്‍ ഉള്ള സൂപ്പര്‍ പെര്‍ഫോമന്‍സ് സ്മാര്‍ട്ട് ഫോണ്‍ വേരിയന്റ് മുതല്‍ 5.5 ഇഞ്ച് എച് ഡി ഡിസ്പ്ലൈ, 3 ജിബി റാം, 1.5 GHz ക്വാഡ്കോര്‍ പ്രോസസ്സര്‍, 13 + 5 എം പി ഡ്യൂവല്‍ റിയര്‍ കാമറ, 8 എം പി ഫ്രണ്ട് കാമറ. 32 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുള്ള ബജറ്റ് വേരിയന്റ് വരെയുള്ള നാല് വ്യത്യസ്ത വേരിയന്റിലാണ് എംഫോണിന്റെ 7s സീരീസ് വിപണിയില്‍ അവതരിപ്പിക്കുന്നത്.

പേരിലുള്ള 7S (ഏഴു എസുകള്‍) ഫോണിന്റെ പ്രത്യേകതകളെ സൂചിപ്പിക്കുന്നതാണ്. ത്രസിപ്പിക്കുന്ന (STUNNING LOOK), ഉറപ്പുള്ള (SOLID METAL BODY) മനോഹരമായ (STYLISH COLOURS) വേഗതയുള്ള (SPEEDY PROCESSOR) ഏറ്റവും കനം കുറഞ്ഞ (SLIMMEST), സമര്‍ത്ഥമായ (SMARTEST GESTURES), സുരക്ഷയോടുകൂടിയ (SECURED ACCESS) സ്മാര്‍ട്ട് ഫോണ്‍ എന്ന് എംഫോണ്‍ 7s നെ ചുരുക്കത്തില്‍ വിശേഷിപ്പിക്കാം.

ഹൈബ്രിഡ് 4ജി VoLTE ഡയല്‍ സിം സ്ലോട്ട്, മികച്ച ഡാറ്റ എന്‍ക്രിപ്ഷന്‍, അള്‍ട്രാ ഫാസ്റ്റ് (0.1 s) അണ്‍ലോക്ക്, ഹെട്രോജീനിയസ് മള്‍ട്ടി ടാസ്കിങ് എന്നി സവിശേഷതകളുള്ള എംഫോണ്‍ 7s മാറ്റ് ആന്‍ഡ് ഗ്ലോസി ഫിനിഷിങ്ങിലുള്ള സ്മാര്‍ട്ട് റെഡ്, ബ്ലാക്ക്, ഗോള്‍ഡ്, സില്‍വര്‍, റോസ് ഗോള്‍ഡ് തുടങ്ങിയ 5 വ്യത്യസ്ത നിറങ്ങളിലാണ് ലഭ്യമാണ്. ഒക്ടോബര്‍ 21ന് ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ (വൈറ്റ് പെറ്റല്‍സ്) വെച്ച്‌ നടക്കുന്ന ചടങ്ങിലാണ് എംഫോണ്‍ 7s വിപണിയിലേക്ക് അവതരിപ്പിക്കുന്നത്. നിരവധി സാമൂഹ്യ, രാഷ്ട്രീയ ബിസിനസ് മേഖലയിലുള്ള പ്രമുഖരടങ്ങുന്ന ചടങ്ങില്‍ പ്രശസ്ത ബോളിവുഡ് പിന്നണി ഗായികയും പെര്‍ഫോമറുമായ ശ്രദ്ധ പണ്ഡിറ്റ് ഒരുക്കുന്ന സംഗീത നിശ അടക്കം നിരവധി വര്‍ണ ശബളമായ പരിപാടികളാണ് അണിചേര്‍ത്തുള്ളത്. പ്രവേശനം സൗജന്യമാണ്.

മുന്‍ നിര സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളുടെ നിലവാരത്തില്‍ അതിന്റെ നാലിലൊന്നു വിലയില്‍ പുറത്തിറങ്ങുന്ന എംഫോണ്‍ 7s ടെക് ലോകം വളരെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: kvartha
Top