ലേറ്റസ്റ്റ് ന്യൂസ്
ആരോപണം വന്നപ്പോള്‍ ദുഃഖിച്ചില്ല, ഇപ്പോള്‍ അമിതമായി സന്തോഷിക്കുന്നുമില്ല, ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ പ്രതികാരത്തിനുമില്ല; സര്‍ക്കാരിന് ആകെ നഷ്ടം അന്വേഷണച്ചെലവാണ്, ഇനിയും അന്വേഷിച്ച് പണം കളയേണ്ടെന്നും ഉമ്മന്‍ചാണ്ടി

കോട്ടയം: ( 28.11.2020) സോളാര്‍ കേസുമായി ബന്ധപ്പെട്ട സത്യം എല്ലാവര്ക്കും അറിയാവുന്നതാണെന്ന കേരള കോണ്‍ഗ്രസ് (ബി) മുന്‍ നേതാവ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരോപണം വന്നപ്പോള്‍ ദുഃഖിച്ചില്ല, ഇപ്പോള്‍ അമിതമായി സന്തോഷിക്കുന്നുമില്ല. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ പ്രതികാരത്തിനുമില്ല. സര്‍ക്കാരിന് ആകെ നഷ്ടം അന്വേഷണച്ചെലവാണെന്നും ഇനിയും അന്വേഷിച്ച് പണം കളയേണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുമ്ബോള്‍ ഇത്തരം ആരോപണങ്ങളെല്ലാം നേരിടേണ്ടി വരും. അതെല്ലാം സഹിക്കുകയാണ് ചെയ്യേണ്ടത്. ആര്‍ക്കെതിരേയും പ്രതികാരം ചെയ്യാനില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം പരാതിക്കാരിയുടെ കത്തില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് ഗണേഷ് കുമാര്‍ ഇടപെട്ട് പിന്നീട് എഴുതി ചേര്‍ത്തതാണെന്നുമായിരുന്നു കേരള കോണ്‍ഗ്രസ് മുന്‍ നേതാവ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍. രണ്ടാമത് മന്ത്രിയാക്കാത്തതിലുള്ള വിരോധമാകാം ഉമ്മന്‍ചാണ്ടിയുടെ പേര് സോളാര്‍ കേസിലേക്ക് വലിച്ചിഴക്കാന്‍ കാരണമെന്നും മനോജ് വെളിപ്പെടുത്തിയിരുന്നു.
പരാതിക്കാരി നിരന്തരം മൊഴിമാറ്റിയതിനു പിന്നില്‍ ഗണേഷും പിഎയായ പ്രദീപ് കോട്ടാത്തലയുമാണെന്നും കേസില്‍ സിപിഎം നേതാവ് സജി ചെറിയാന് ഗുഢാലോചന നടത്തിയെന്നും മനോജ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനാപുരത്ത് നടന്ന ഒരു യോഗത്തിലാണ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍.
കെ ബി ഗണേഷ് കുമാറിന്റെ അടുത്ത ബന്ധുവും സോളാര്‍ വിവാദ കാലത്ത് കേരളകോണ്‍ഗ്രസ് (ബി)യുടെ സംസ്ഥാന ഭാരവാഹിയുമായിരുന്ന മനോജ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗവും ചെങ്ങന്നൂര്‍ എംഎല്‍എയുമായ സജി ചെറിയാനും മൊഴിമാറ്റാന്‍ ഇടപെട്ടുവെന്ന് മനോജ് വെളിപ്പെടുത്തി.
ഇക്കാര്യങ്ങള്‍ മനോജ് ജുഡീഷ്യല്‍ കമ്മിഷനോട് പറഞ്ഞിരുന്നുവെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് മറ്റൊന്നാകുമായിരുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രതികരിച്ചു. അതേസമയം യുഡിഎഫ് നേതാക്കള്‍ക്ക് എതിരെ മൊഴി നല്‍കരുതെന്നാണ് ഗണേഷും പ്രദീപും ആവശ്യപ്പെട്ടതെന്നായിരുന്നു പരാതിക്കാരിയുടെ മറുപടി.
സത്യം പുറത്തുവരും. ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. സോളാറില്‍ പുനരന്വേഷണം താനായിട്ട് ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറയുന്നു. സോളാര്‍ കേസില്‍ കെ ബി ഗണേഷ് കുമാറിനും പിഎയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി മുന്‍ വിശ്വസ്തന് രംഗത്തെത്തിയതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
അതേസമയം ഗണേഷ് കുമാറിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ഗൂഢാലോചന ഉണ്ടാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാനും ഉമ്മന്‍ ചാണ്ടി തയ്യാറായില്ല. അറിയാത്ത കാര്യത്തെക്കുറിച്ച് മറുപടി നല്കാനില്ല. കേസില്‍ ആരുടെയും പേര് താന്‍ പറഞ്ഞിട്ടില്ലെന്നും ഇനി പറയുകയില്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുമ്ബോള്‍ ഇത്തരം ആരോപണങ്ങളെല്ലാം നേരിടേണ്ടി വരും. അതെല്ലാം സഹിക്കുകയാണ് ചെയ്യേണ്ടത്. ആര്‍ക്കെതിരേയും പ്രതികാരം ചെയ്യാനില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം പരാതിക്കാരിയുടെ കത്തില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് ഗണേഷ് കുമാര്‍ ഇടപെട്ട് പിന്നീട് എഴുതി ചേര്‍ത്തതാണെന്നുമായിരുന്നു കേരള കോണ്‍ഗ്രസ് മുന്‍ നേതാവ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍. രണ്ടാമത് മന്ത്രിയാക്കാത്തതിലുള്ള വിരോധമാകാം ഉമ്മന്‍ചാണ്ടിയുടെ പേര് സോളാര്‍ കേസിലേക്ക് വലിച്ചിഴക്കാന്‍ കാരണമെന്നും മനോജ് വെളിപ്പെടുത്തിയിരുന്നു.
പരാതിക്കാരി നിരന്തരം മൊഴിമാറ്റിയതിനു പിന്നില്‍ ഗണേഷും പിഎയായ പ്രദീപ് കോട്ടാത്തലയുമാണെന്നും കേസില്‍ സിപിഎം നേതാവ് സജി ചെറിയാന് ഗുഢാലോചന നടത്തിയെന്നും മനോജ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനാപുരത്ത് നടന്ന ഒരു യോഗത്തിലാണ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍.
കെ ബി ഗണേഷ് കുമാറിന്റെ അടുത്ത ബന്ധുവും സോളാര്‍ വിവാദ കാലത്ത് കേരളകോണ്‍ഗ്രസ് (ബി)യുടെ സംസ്ഥാന ഭാരവാഹിയുമായിരുന്ന മനോജ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗവും ചെങ്ങന്നൂര്‍ എംഎല്‍എയുമായ സജി ചെറിയാനും മൊഴിമാറ്റാന്‍ ഇടപെട്ടുവെന്ന് മനോജ് വെളിപ്പെടുത്തി.
ഇക്കാര്യങ്ങള്‍ മനോജ് ജുഡീഷ്യല്‍ കമ്മിഷനോട് പറഞ്ഞിരുന്നുവെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് മറ്റൊന്നാകുമായിരുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രതികരിച്ചു. അതേസമയം യുഡിഎഫ് നേതാക്കള്‍ക്ക് എതിരെ മൊഴി നല്‍കരുതെന്നാണ് ഗണേഷും പ്രദീപും ആവശ്യപ്പെട്ടതെന്നായിരുന്നു പരാതിക്കാരിയുടെ മറുപടി.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: kvartha