കെ വാര്‍ത്ത
കെ വാര്‍ത്ത

'ആട്ടിന്‍തോലിട്ട പുരോഗമന കോമാളികള്‍' മീ ടു ആരോപണത്തിനിരയായ മലയാളി റാപെര്‍ സോഷ്യല്‍ മീഡിയയില്‍ മാപ്പ് പറഞ്ഞതിനെ അനുകൂലിച്ചവര്‍ക്കെതിരെ ഫേസ്ബുക് പോസ്റ്റുമായി സംവിധായകന്‍ ഒമര്‍ ലുലു

'ആട്ടിന്‍തോലിട്ട പുരോഗമന കോമാളികള്‍' മീ ടു ആരോപണത്തിനിരയായ മലയാളി റാപെര്‍ സോഷ്യല്‍ മീഡിയയില്‍ മാപ്പ് പറഞ്ഞതിനെ അനുകൂലിച്ചവര്‍ക്കെതിരെ ഫേസ്ബുക് പോസ്റ്റുമായി സംവിധായകന്‍ ഒമര്‍ ലുലു
  • 467d
  • 3 shares

കൊച്ചി: ( 14.06.2021) മലയാളം സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര സംവിധായകനാണ് ഒമര്‍ അബ്ദുല്‍ വഹാബ്. 2016ല്‍ ഹാപി വെഡിംഗിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇദ്ദേഹം. എന്നാല്‍ മീ ടു ആരോപണ വിധേയനായ മലയാളി റാപെര്‍ വേടന്‍ മാപ്പ് പറഞ്ഞതിനെ ലൈക്‌ അടിച്ചു സപോര്‍ട് നിന്നവര്‍ക്കെതിരെ കടുത്ത ആരോപണവുമയാണ് അദ്ദേഹം ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

പുരോഗമന കോമാളികള്‍ എന്ന് തന്നെ വേണം ഇവറ്റകളെ വിശേഷിപ്പിക്കാന്‍. അഥവാ ഇരയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാര്‍കെറ്റ്‌ കൂട്ടുകയും ഇഷ്ടക്കാര്‍ പീഡന വിഷയത്തില്‍ ഉള്‍പെടുമ്ബോള്‍ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ മറ്റ്‌ എന്ത്‌ വിളിക്കണം?

No Internet connection

Link Copied