Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അജിത് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു; 'ഡെയര്‍ഡെവിള്‍സ്' നിര്‍മിക്കുന്നത് ശാലിനി അജിത്

അജിത് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു; 'ഡെയര്‍ഡെവിള്‍സ്' നിര്‍മിക്കുന്നത് ശാലിനി അജിത്

ചെന്നൈ: (KVARTHA) തമിഴ് സൂപ്പർ താരം അജിത്ത് നായകനാകുന്ന പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'ഡെയർഡെവിള്‍സ്' എന്നാണ് ചിത്രത്തിൻ്റെ പേര്.

അജിത്തിൻ്റെ ഭാര്യയും നടിയുമായ ശാലിനിയാണ് ചിത്രം നിർമിക്കുന്നത്. ബ്രേവ്ഹാർട്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ശാലിനി ചിത്രം നിർമിക്കുന്നത്.

റേസിംഗില്‍ സജീവമായിരുന്ന അജിത് 1 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. താരത്തിൻ്റെ തിരിച്ചുവരവ് ചിത്രത്തിൻ്റെ പ്രഖ്യാപനത്തോടുകൂടി ആരാധകരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

അണിയറപ്രവർത്തകർ

ആദിക് രവിചന്ദ്രനാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത്. സംവിധാനത്തോടൊപ്പം ആദിക് രവിചന്ദ്രൻ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും എഴുതുന്നത്. അനിരുദ്ധ് രവിചന്ദറാണ് 'ഡെയർഡെവിള്‍സി'നു സംഗീതം നിർവഹിക്കുന്നത്. അഭിനന്ദൻ രാമാനുജൻ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. തമിഴ് സിനിമാലോകത്തെ പ്രമുഖ സാങ്കേതിക വിദഗ്ധർ അണിനിരക്കുന്ന ചിത്രത്തിന് വലിയ ഹൈപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

'ഗുഡ് ബാഡ് അഗ്ലി'യുടെ വിജയത്തിന് ശേഷം

വലിയ വിജയമായ 'ഗുഡ് ബാഡ് അഗ്ലി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആദിക് രവിചന്ദ്രനും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് 'ഡെയർഡെവിള്‍സ്'. അതുകൊണ്ടുതന്നെ ആരാധകർ വലിയ പ്രതീക്ഷയിലാണ്. അജിത് കുമാർ നായകനായ ആക്ഷൻ കോമഡി ചിത്രമായ 'ഗുഡ് ബാഡ് അഗ്ലി' തിയറ്ററുകളില്‍ നിന്ന് ആകെ 212 കോടി രൂപയാണ് നേടിയത്. ചിത്രം നിലവില്‍ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുന്നുണ്ട്.

ചിത്രത്തില്‍ നായികയായി എത്തിയത് തൃഷയാണ്. കൂടാതെ പ്രഭു, അർജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യർ, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരുന്നു.

അഭിനന്ദൻ രാമാനുജൻ ഛായാഗ്രഹണവും ജി വി പ്രകാശ് കുമാർ സംഗീതവും നിർവഹിച്ച ആ ചിത്രം വലിയ തരംഗമായിരുന്നു. പുതിയ ചിത്രമായ 'ഡെയർഡെവിള്‍സും' ബോക്സോഫിസില്‍ വലിയ വിജയമാകുമെന്നാണ് അണിയറപ്രത്തകരുടെ പ്രതീക്ഷ.

സിനിമയുമായി ബന്ധപ്പെട്ട ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും സിനിമാ ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ സിനിമകളുടെ അപ്ഡേറ്റുകള്‍ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: Ajith Kumar announces new movie 'Daredevils' directed by Adhik Ravichandran and produced by Shalini Ajith.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha