Thursday, 23 Sep, 9.41 pm കെ വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്‌
അസമില്‍ നാട്ടുകാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു; 11 പേര്‍ക്ക് പരിക്കേറ്റു; രണ്ട് പേര്‍ മരിച്ചതായി റിപോര്‍ട്

ദിസ്പൂര്‍: ( 23.09.2021) അസമിലെ ധോല്‍പൂരില്‍ നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷം. കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്കിടെയാണ് പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. അതേസമയം പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവച്ചു. അടിപിടിയില്‍ രണ്ട് പ്രദേശവാസികള്‍ക്കും ഒമ്ബത് പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് വിവരം.



എന്നാല്‍ അസമില്‍ സര്‍കാര്‍ ആസൂത്രിത വെടിവെപ്പാണ് നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

അക്രമത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍കാര്‍ ഉത്തരവിട്ടു. അതേസമയം സംഘര്‍ഷത്തില്‍ രണ്ടുപേര്‍ മരിച്ചതായും റിപോര്‍ട് ഉണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: kvartha
Top