Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അസമില്‍ പാട്ടും നൃത്തവുമായി അണികള്‍കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി പ്രിയങ്ക ഗാന്ധി; വിഡിയോ കാണാം

അസമില്‍ പാട്ടും നൃത്തവുമായി അണികള്‍കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി പ്രിയങ്ക ഗാന്ധി; വിഡിയോ കാണാം

അസം: ( 01.03.2021) അസമില്‍ പാട്ടും നൃത്തവുമായി അണികള്‍കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി കോണ്‍ഗ്രസ് ജനറല്‍ സെക്രടെറിയും ജനപ്രിയ നേതാവുമായ പ്രിയങ്ക ഗാന്ധി. കേരളത്തോടൊപ്പം അസമിലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ പൊടിപൊടിക്കുകയാണ്. അസം കേന്ദ്രീകരിച്ച്‌ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കുകയാണ്.

തെരഞ്ഞെടുപ്പ് ചൂടിനിടയിലും അണികളെ ആവേശത്തിലാഴ്ത്താന്‍ പ്രിയങ്ക മറന്നില്ല. അസമികള്‍ക്കൊപ്പം വളരെ കൂളായി നൃത്തം ചെയ്യുന്ന പ്രിയങ്കയുടെ വിഡിയോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അടക്കം പങ്കുവച്ചിട്ടുണ്ട്.


ഗോത്രവര്‍ഗക്കാരോടൊപ്പം പരമ്ബരാഗത നൃത്തം ചെയ്യുന്നതിനിടെ പുഞ്ചിരിയോടെ ക്യാമറകള്‍ക്ക് പോസ് ചെയ്യുന്നുണ്ട് പ്രിയങ്ക.
കഴുത്തില്‍ പരമ്ബരാഗത അസമി സ്‌കാര്‍ഫും പര്‍പിള്‍ കളറിലുള്ള സാരിയുമായിരുന്നു പ്രിയങ്കയുടെ വേഷം. എന്നാല്‍ പ്രിയങ്കയോ നൃത്തം ചെയ്യുന്ന മറ്റു പെണ്‍കുട്ടികളോ മുഖംമൂടി ധരിച്ചിരുന്നില്ല.

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ രണ്ട് ദിവസത്തെ പ്രചാരണത്തിനായാണ് പ്രിയങ്ക ഗാന്ധി അസമിലെത്തിയത്. ഗുവാഹത്തിയില്‍ എത്തിയ പ്രിയങ്ക ആദ്യം കാമാഖ്യ ക്ഷേത്രത്തില്‍ പ്രാര്‍ഥന നിര്‍വഹിച്ചു.

ലഖിംപുരിലായില്‍ നിന്നാണ് പ്രിയങ്ക തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. പൗരത്വ നിയമമടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രിയങ്കയുടെ പ്രചാരണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha