Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡേകെയറില്‍ കുരുന്നുകള്‍ക്ക് നേരെ ക്രൂരതയെന്ന് പരാതി; അഞ്ച് ആയമാര്‍ക്കെതിരെ കേസ്

ഡേകെയറില്‍ കുരുന്നുകള്‍ക്ക് നേരെ ക്രൂരതയെന്ന് പരാതി; അഞ്ച് ആയമാര്‍ക്കെതിരെ കേസ്

ബംഗ്ളൂരു: (KVARTHA) ബംഗ്ളൂരിലെ ഡേകെയർ സെൻ്ററില്‍ കുരുന്നുകള്‍ക്ക് നേരെ ക്രൂരത നടന്നതായി പരാതി. എച്ച്‌എഎല്‍ കാമ്പസിലെ കേപ്പ് ജമിനി എന്ന സ്ഥാപനത്തിന് കീഴില്‍ ബ്രൂക്ക്ഫീല്‍ഡില്‍ പ്രവർത്തിക്കുന്ന ഡേകെയർ സെൻ്ററിലാണ് ഈ സംഭവം ഉണ്ടായത്.

രണ്ട് വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളെ കരഞ്ഞാല്‍ ഫ്രണ്ട് ലോഡ് വാഷിങ് മെഷീനിനുള്ളില്‍ ഇരുത്തുകയും വാഷ്റൂമിനുള്ളില്‍ പൂട്ടിയിടുകയും ചെയ്തുവെന്നാണ് പരാതി. ഐടി ജീവനക്കാരായ മാതാപിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ കുഞ്ഞുങ്ങളെ സുരക്ഷിതമായി നോക്കുമെന്ന് കരുതി ഏല്‍പ്പിച്ച സ്ഥാപനത്തിലാണ് പീഡനം അരങ്ങേറിയതെന്നാണ് പരാതി. കുട്ടികളെ ക്രൂരമായി തല്ലുന്നതും ഇവിടെ പതിവായിരുന്നുവെന്ന് ആരോപണമുണ്ട്.

കരയുന്ന കുട്ടികളുടെ വായിലേക്ക് ടോയ്‌ലറ്റിലെ ജെറ്റ് സ്പ്രേ ഉപയോഗിച്ച്‌ വെള്ളം ചീറ്റിച്ചതായും ആരോപണമുയർന്നിട്ടുണ്ട്. കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ പൊലീസ് വിഷയത്തില്‍ ഇടപെട്ടു. ഡേകെയറിലെ അഞ്ച് വനിതാ കെയർ ടേക്കർമാർക്കെതിരെയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കുറ്റാരോപിതരായ അഞ്ച് പേരോടും വ്യാഴാഴ്ച രാവിലെ തന്നെ ചോദ്യംചെയ്യലിന് ഹാജരാകാൻ പൊലീസ് കർശന നിർദേശം നല്‍കിയിട്ടുണ്ട്. പരാതിക്കാരായ മാതാപിതാക്കളുടെയും ഡേകെയറിലെ മറ്റ് ജീവനക്കാരുടെയും ദൃക്സാക്ഷികളുടെയും മൊഴികള്‍ പൊലീസ് വിശദമായി രേഖപ്പെടുത്തി വരികയാണ്.

സംഭവത്തില്‍ ചൈല്‍ഡ് ലൈനും പ്രത്യേകമായി കേസെടുത്തിട്ടുണ്ട്. അധികൃതരില്‍ നിന്ന് അടിയന്തര റിപ്പോർട്ട് തേടുമെന്നും ആരോപണങ്ങളെക്കുറിച്ച്‌ സ്വതന്ത്രമായ അന്വേഷണം നടത്തുമെന്നും ചൈല്‍ഡ് ലൈൻപറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനൊപ്പം, ഈ സംഭവം നടന്നത് എപ്പോഴാണെന്ന് കൃത്യമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ലഭ്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലായിരിക്കും കുറ്റക്കാർക്കെതിരെയുള്ള തുടർന്നുള്ള നിയമനടപടികള്‍ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.

ഇത്തരം വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക്ക് പേജില്‍ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Five female caretakers have been booked based on a complaint for allegedly abusing two-year-old toddlers at a daycare center in Brookfield under the Capgemini facility on the HAL campus in Bengaluru. The alleged abuse included locking crying children in front-load washing machines and spraying water into their mouths using toilet jet sprays. The police and Childline have registered cases and launched investigations after the videos surfaced on social media.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha