Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എട്ട് വയസ്സുകാരന് നേരെ ക്രൂരമര്‍ദനം; കുട്ടിയുടെ കാലില്‍ വടികൊണ്ടടിയേറ്റ പാടുകള്‍, അധ്യാപകന് സസ്‌പെൻഷൻ

എട്ട് വയസ്സുകാരന് നേരെ ക്രൂരമര്‍ദനം; കുട്ടിയുടെ കാലില്‍ വടികൊണ്ടടിയേറ്റ പാടുകള്‍, അധ്യാപകന് സസ്‌പെൻഷൻ

കോഴിക്കോട്: (KVARTHA) നാദാപുരത്ത് എട്ട് വയസ്സുകാരനായ വിദ്യാർഥിയെ അധ്യാപകൻ മർദിച്ചെന്ന പരാതിയില്‍ അടിയന്തര നടപടി.

വേവം എല്‍പി സ്കൂളിലെ അധ്യാപകൻ ജംഷീറിനെയാണ് ആരോപണങ്ങളെ തുടർന്ന് സ്കൂള്‍ മാനേജ്മെൻ്റ് സസ്‌പെൻഡ് ചെയ്തത്. വേവം കരുവാൻ കുന്നുമ്മല്‍ ഇസ്മാഈലിൻ്റെ മകൻ മുഹമ്മദ് സിനാൻ (8) എന്ന വിദ്യാർഥിക്കാണ് അടിയേറ്റതെന്നാണ് കുടുംബം നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്.

കാലില്‍ അടിയേറ്റ പാടുകള്‍

സ്കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടിയെ കുളിപ്പിക്കുന്നതിനിടെയാണ് കാലില്‍ വടികൊണ്ട് അടിയേറ്റ പാടുകള്‍ മാതാവിൻ്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മാതാപിതാക്കള്‍ അധികാരികളെ സമീപിക്കുകയായിരുന്നു. കുട്ടിക്ക് നേരെ നടന്ന അതിക്രമത്തില്‍ കുടുംബം പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്.

പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട അധികൃതർ സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണത്തിന് പുറമെയാണ് ആരോപണവിധേയനായ അധ്യാപകനെതിരെ സ്കൂള്‍ മാനേജ്മെൻ്റ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: An 8-year-old student, Muhammad Sinan, was allegedly beaten by a teacher named Jamsheer at Vevam LP School in Nadapuram, leading to the teacher's suspension after the family filed a complaint with the police and Childline upon noticing cane marks on the child's legs.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha