Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ( 17.10.2021) ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കാരന്തൂര്‍ കോണാട്ട് തേറമ്ബത്ത് അബ്ദുര്‍ റഹ് മാന്റെ മകന്‍ നിഹാല്‍ (26) ആണ് മരിച്ചത്.

കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ കാരന്തൂര്‍ ടൗണ്‍ മസ്ജിദിന് സമീപം ശനിയാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

പെയിന്ററായി ജോലി ചെയ്യുകയായിരുന്ന നിഹാല്‍ കുന്ദമംഗലം ഭാഗത്തുനിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. നിഹാലിനൊപ്പം സഞ്ചരിക്കുകയായിരുന്ന ശാഹിദിനെയും മറ്റൊരു ബൈകില്‍ സഞ്ചരിക്കുകയായിരുന്ന കൂടരഞ്ഞി കൂമ്ബാറബസാറിലെ അര്‍ജുന്‍ വിജയനെയും പരിക്കുകളോടെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ജുന്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.



Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha