Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജനുവരി മുതല്‍ എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി, 10 ലക്ഷം പുസ്തകങ്ങള്‍ ശേഖരിക്കും

ജനുവരി മുതല്‍ എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി, 10 ലക്ഷം പുസ്തകങ്ങള്‍ ശേഖരിക്കും

തിരുവനന്തപുരം ( 19/11/2019) 'സര്‍ഗ്ഗവായന സമ്ബൂര്‍ണ വായന' പദ്ധതിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തുടക്കമായി. പൊതുവിദ്യാഭ്യാസ യജ്ഞത്തെ ശക്തിപ്പെടുത്തി സമ്ബൂര്‍ണ ക്ലാസ്‌റൂം ലൈബ്രറി ജില്ലയായി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള എല്ലാ ക്ലാസ് മുറികളിലും പദ്ധതിയുടെ ഭാഗമായി ലൈബ്രറി സജ്ജീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു പറഞ്ഞു.

ജനുവരി ഒന്നുമുതല്‍ ലൈബ്രറികള്‍ പ്രവര്‍ത്തനം ആരംഭിക്കും. ജില്ലയില്‍ 988 സ്‌കൂളുകളിലായി 10,601 ക്ലാസ് മുറികള്‍ നിലവിലുണ്ട്. ഇവയില്‍ 7,000 ക്ലാസ് മുറികളില്‍ ലൈബ്രറി സജ്ജീകരിച്ചു കഴിഞ്ഞു.
അടുത്തമാസം തന്നെ ബാക്കിയുള്ളവ സജ്ജീകരിക്കുമെന്നും ഇതിനായി 10 ലക്ഷം പുസ്തകങ്ങള്‍ ശേഖരിക്കുമെന്നും വി കെ മധു പറഞ്ഞു.

പൊതുജന പങ്കാളിത്തത്തോടെ പുസ്തകങ്ങള്‍ ശേഖരിക്കുന്നതിനായി ജില്ലാതല കളക്ഷന്‍ സെന്റര്‍ പട്ടത്തെ ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ഇവിടെ അഞ്ച് ലക്ഷത്തോളം പുസ്തകങ്ങള്‍ നിലവില്‍ ലഭിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ 5,000 പുസ്തകങ്ങള്‍ നല്‍കിയതായും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha