Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കള്ളനെ പിടിക്കാന്‍ വെച്ച സിസിടിവി ക്യാമറ കള്ളന്‍ കൊണ്ടുപോയി

കള്ളനെ പിടിക്കാന്‍ വെച്ച സിസിടിവി ക്യാമറ കള്ളന്‍ കൊണ്ടുപോയി

കോട്ടയം: ( 19.11.2019) മോഷണം പതിവായതോടെ കള്ളനെ പിടിക്കാന്‍ സിസിടിവി ക്യാമറ സ്ഥാപിച്ചു. ഒടുവില്‍ ക്യാമറയും കള്ളന്‍ കൊണ്ടുപോയി. കോട്ടയം പൊത്തന്‍പുറം സെന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിക്കടുത്താണ് സംഭവം. പള്ളിക്കടുത്ത് സ്ഥിതി ചെയ്യുന്ന ബ്ലോസം വാലി സ്‌കൂള്‍ ഒഫ് എയ്ഞ്ചല്‍സില്‍ സ്ഥാപിച്ച ക്യാമറയാണ് കള്ളന്‍ അടിച്ചുമാറ്റിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം നടന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സ്‌കൂളില്‍ മോഷണം നടന്നതിനെ തുടര്‍ന്ന് അധികൃതര്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. നാലു ക്യാമറളാണ് സ്‌കൂളില്‍ സ്ഥാപിച്ചിരുന്നത്. മോഷണം നടത്താനെത്തിയ കള്ളന്‍ രണ്ട് ക്യാമറകള്‍ മുകളിലേക്ക് തിരിച്ച്‌ വച്ച ശേഷം മൂന്നാമത്തെ ക്യാമറയുമായി കടന്നുകളയുകയായിരുന്നു.
മുമ്ബുണ്ടായ മോഷണക്കേസില്‍ അന്വേഷണം നടന്നു വരുന്നതിനിടെയാണ് വീണ്ടും സ്‌കൂളില്‍ മോഷണം നടന്നത്. അതേസമയം സ്‌കൂളിന് പുറത്ത് സ്ഥാപിച്ചിരുന്ന നാലാമത്തെ ക്യാമറയില്‍ മുഖം മൂടി ധരിച്ചെത്തിയ ഒരു കള്ളന്റെ രൂപം പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യം ഉള്‍പ്പടുത്തി സ്‌കൂള്‍ അധികൃതര്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha