Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കണ്ണൂര്‍ നഗരത്തില്‍ വയോധികനെ മര്‍ദിച്ചുകൊന്ന കേസ്; 2 മാസത്തിനുശേഷം പ്രതി വിശാഖപട്ടണത്ത് പിടിയില്‍

കണ്ണൂര്‍ നഗരത്തില്‍ വയോധികനെ മര്‍ദിച്ചുകൊന്ന കേസ്; 2 മാസത്തിനുശേഷം പ്രതി വിശാഖപട്ടണത്ത് പിടിയില്‍

ണ്ണൂർ: (KVARTHA) നഗരത്തില്‍ വയോധികനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍പ്പോയ പ്രതിയെ രണ്ട് മാസത്തിന് ശേഷം പോലീസ് പിടികൂടി.

തിരുവനന്തപുരം സ്വദേശി ചന്ദ്രൻ (56) കൊല്ലപ്പെട്ട കേസിലാണ് റോബിൻ (33) എന്നയാളെ കണ്ണൂർ ടൗണ്‍ പോലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തത്. വിശാഖപട്ടണത്ത് നിന്നുമാണ് ഇയാളെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

കൊലപാതകത്തിലേക്ക് നയിച്ച തർക്കം

കഴിഞ്ഞ ജൂണ്‍ 25-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂർ നഗരത്തില്‍ അലഞ്ഞുനടക്കുന്ന സ്വഭാവക്കാരായ ഇരുവരും തമ്മില്‍ മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കണ്ണൂർ റെയില്‍വേ സ്റ്റേഷന് മുൻപിലെ ഷോപ്പിങ് കോംപ്ലക്സിന് സമീപം വെച്ചായിരുന്നു സംഭവം. കല്ലും മറ്റ് വടികളും ഉപയോഗിച്ചുള്ള മർദനമേറ്റാണ് ചന്ദ്രൻ കൊല്ലപ്പെട്ടത്. തുടർന്ന് കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തെങ്കിലും പ്രതി റോബിൻ ഒളിവില്‍ പോവുകയായിരുന്നു.

തിരുവനന്തപുരം സ്വദേശിയായ ചന്ദ്രൻ ഏറെക്കാലമായി കണ്ണൂർ നഗരത്തില്‍ കൂലിപ്പണിയെടുത്ത് ജീവിച്ചുവരികയായിരുന്നു. റോബിൻ റെയില്‍വേ സ്റ്റേഷൻ പരിസരത്തെ കടകളിലും ഹോട്ടലുകളിലും ചെറിയ ജോലികള്‍ ചെയ്താണ് ജീവിച്ചിരുന്നത്. രാത്രികാലങ്ങളില്‍ റെയില്‍വേ സ്റ്റേഷൻ, പഴയ ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇരുവരും തമ്പടിച്ചിരുന്നത്.

അറസ്റ്റ് അതിസാഹസികമായി

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഡിയുടെ നിർദേശപ്രകാരം കണ്ണൂർ എ.സി.പി. എം.പി. ആസാദ്, ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. റോബിന്റെ പിതാവ് സാജൻ ബാബുവിന്റെ (70) ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വിശാഖപട്ടണത്തുണ്ടെന്ന് പോലീസിന് വ്യക്തമായത്.

തുടർന്ന് നടത്തിയ തിരച്ചിലില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഷെഡില്‍ നിന്നാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച റോബിനെ ബലപ്രയോഗത്തിലൂടെയാണ് അന്വേഷണസംഘം കീഴ്പ്പെടുത്തിയത്. ഇയാളെ കണ്ണൂർ ടൗണ്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് പ്രതിയെ കണ്ണൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

പുതിയ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്. കൂടുതല്‍ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: Kannur police arrest murder suspect from Visakhapatnam.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha