ലക്‌നൗ: ( 03.07.2020) കാണ്‍പൂരില്‍ പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവം ഉത്തര്‍പ്രദേശിലെ ഗുണ്ടാരാജിന് തെളിവെന്നാണ് അദ്ദേഹം പറയുന്നത്. പൊലീസുകാര്‍ക്ക് പോലും സുരക്ഷയില്ലാത്തപ്പോള്‍ പൊതുജനങ്ങള്‍ക്ക് എങ്ങനെയാണ് സുരക്ഷ ലഭിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് രാഹുല്‍ അനുശോചനം അറിയിച്ചു.
പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്താഭാഗവും അദ്ദേഹം ട്വീറ്റ് ചെയ്തു.
പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്താഭാഗവും അദ്ദേഹം ട്വീറ്റ് ചെയ്തു.
കൊലപാതകത്തിനു ശ്രമിച്ചെന്ന പരാതിയില്‍ വികാസിനെ അറസ്റ്റ് ചെയ്യാന്‍ പോയതാണ് പൊലീസെന്നും എന്നാല്‍ ക്രിമിനലുകള്‍ ഒളിഞ്ഞിരുന്നു ഞങ്ങളെ വെടിവച്ചുവെന്നുമാണ് കാന്‍പുര്‍ പൊലീസ് മേധാവി ദിനേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഗ്രാമത്തിലേക്കുള്ള റോഡ് ക്രിമിനലുകള്‍ തടഞ്ഞിരുന്നതായും അതെല്ലാം മറികടന്നാണു പൊലീസ് ഗ്രാമത്തില്‍ പ്രവേശിച്ചത്. ഈ സമയം കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍നിന്നാണു ക്രിമിനല്‍ സംഘം പൊലീസിനെതിരെ വെടിവച്ചത്. ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സംഭവത്തെക്കുറിച്ചു റിപ്പോര്‍ട്ട് തേടിയതായും ഡിജിപി വ്യക്തമാക്കി.

