Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാന്‍സര്‍ ചികിത്സയിലിരിക്കെ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ ചികിത്സ കിട്ടാതെ മരിച്ചതായി ബന്ധുക്കളുടെ പരാതി

കാന്‍സര്‍ ചികിത്സയിലിരിക്കെ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ ചികിത്സ കിട്ടാതെ മരിച്ചതായി ബന്ധുക്കളുടെ പരാതി

കണ്ണൂര്‍: ( 13.08.2020) കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന അര്‍ബുദരോഗിക്ക് ചികിത്സ നിഷേധിച്ചതായി ബന്ധുക്കളുടെ പരാതി. പായം പഞ്ചായത്ത് പരിധിയില്‍പ്പെട്ട കാപ്പാടന്‍ ശശിധരന്‍(48) ആണ് മരിച്ചത്. ആരോഗ്യസ്ഥിതി മോശമായപ്പോള്‍ കോവിഡ് സെല്ലില്‍ അറിയിച്ചിട്ടും ഉടന്‍ ആംബുലന്‍സ് അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആംബുലന്‍സ് നാലുമണിക്കൂര്‍ വൈകിയാണെത്തിയത്. ആശുപത്രിയിലെത്തുമ്ബോഴെക്കും രോഗി മരിച്ചിരുന്നു. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വയ്ക്കാന്‍ അധികൃതര്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.


ഇതിനിടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലായിരുന്നയാളും മരിച്ചു. ഇരിക്കൂര്‍ പഞ്ചായത്ത് പരിധിയില്‍പ്പെട്ട സൈമണ്‍ (60) ആണ് മരിച്ചത്.

ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും ആന്റിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. സ്രവം കൂടുതല്‍ പരിശോധനയ്ക്കായി ആലപ്പുഴ ലാബിലേക്ക് അയച്ചു. ഗുരുതരാവസ്ഥയിലായതോടെ ഈ മാസം ഏഴിന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായിരുന്നു. ഇരിട്ടി ആശുപത്രി ഐസിയുവില്‍ നിന്ന് സമ്ബര്‍ക്കത്തിലൂടെയാണോ രോഗം ബാധിച്ചതെന്നാണ് സംശയം. ഇദ്ദേഹത്തിന്റെ അടുത്ത രണ്ട് ബന്ധുക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.



Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha