Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുറഞ്ഞ പ്രീമിയത്തില്‍ വൻ സുരക്ഷയുമായി ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്ക്; ആകര്‍ഷകമായ ഇൻഷുറൻസ് പദ്ധതികള്‍ അവതരിപ്പിച്ചു

കുറഞ്ഞ പ്രീമിയത്തില്‍ വൻ സുരക്ഷയുമായി ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്ക്; ആകര്‍ഷകമായ ഇൻഷുറൻസ് പദ്ധതികള്‍ അവതരിപ്പിച്ചു

ണ്ണൂർ: (KVARTHA) പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ആരോഗ്യ-അപകട പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ്സ് ബാങ്ക് പുതിയ ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചു.

നിലവിലുള്ള ഇൻഷുറൻസ് പദ്ധതികളില്‍ നിന്നും തികച്ചും ആകർഷകവും സാധാരണക്കാർക്ക് താങ്ങാനാവുന്നതുമായ പ്രീമിയം നിരക്കുകളുമായാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

വെറും 557 രൂപയ്ക്ക് 10 ലക്ഷത്തിൻ്റെ അപകട ഇൻഷുറൻസ്

വർഷത്തില്‍ വെറും 557 രൂപ മാത്രം പ്രീമിയം അടച്ചുകൊണ്ട് 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് കവറേജ് സ്വന്തമാക്കാനുള്ള അവസരമാണ് തപാല്‍ വകുപ്പ് ഒരുക്കുന്നത്. അപകട മരണങ്ങള്‍, പൂർണമായോ ഭാഗികമായോ സംഭവിക്കുന്ന വൈകല്യങ്ങള്‍ എന്നിവയ്ക്ക് 10 ലക്ഷം രൂപ വരെ ഈ പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കും.

ഇതിനുപുറമേ, അപകടം മൂലമുണ്ടാകുന്ന ആശുപത്രിവാസത്തിന് 50,000 രൂപ വരെയും, പ്രതിദിനം 500 രൂപ നിരക്കില്‍ പരമാവധി 10 ദിവസത്തേക്ക് ഹോസ്പിറ്റല്‍ ക്യാഷ് സൗകര്യവും പദ്ധതി ഉറപ്പുനല്‍കുന്നു. പോളിസി ഉടമയുടെ അഭാവത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി 50,000 രൂപ വരെയും ലൈഫ് സ്റ്റൈല്‍ മോഡിഫിക്കേഷനായി 10,000 രൂപയും, കൂടാതെ പോളിസിയില്‍ അംഗമാകുന്ന എല്ലാവർക്കും വർഷത്തില്‍ 3500 രൂപയുടെ സൗജന്യ ആരോഗ്യ പരിശോധന ചെയ്യുവാനുള്ള അവസരവും ഈ പ്ലാനിലൂടെ ലഭ്യമാകും.

ആരോഗ്യ സുരക്ഷയ്ക്കായി സൂപ്പർ ടോപ്പ് അപ്പ് പ്ലാൻ

ആരോഗ്യ ഇൻഷുറൻസ് മേഖലയിലും ആകർഷകമായ കവറേജുകളും പ്രീമിയവുമാണ് പദ്ധതി നല്‍കുന്നത്. പ്രതിവർഷം 756 രൂപ മുതല്‍ ആരംഭിക്കുന്ന പ്രീമിയം നിരക്കില്‍ 15 ലക്ഷം രൂപ വരെയുള്ള സൂപ്പർ ടോപ്പ് അപ്പ് പ്ലാൻ ലഭ്യമാണ് (ആദ്യത്തെ രണ്ട് ലക്ഷം രൂപ വരെയുള്ള കവറേജ് ഒഴികെ). മുതിർന്നവർക്കും കുട്ടികള്‍ക്കും ഒരുമിച്ച്‌ ചേരാവുന്ന വിവിധ ഫാമിലി കോമ്പിനേഷനുകളും ഇതിലുണ്ട്. ആയുഷ് കവറേജ്, ഹോം നഴ്സിങ് ബെനിഫിറ്റ്, ചികിത്സാ സൗകര്യം എന്നിങ്ങനെ ഒട്ടനവധി സവിശേഷതകളുമുണ്ട്. കൂടാതെ രണ്ട് ലക്ഷം രൂപ വരെയുള്ള പ്രാഥമിക ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും ലഭ്യമാണ്.

പ്രായപരിധിയും ആവശ്യമായ രേഖകളും

18 വയസ്സ് മുതല്‍ 65 വയസ്സ് വരെയുള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ ഇൻഷുറൻസ് പദ്ധതികളില്‍ പങ്കാളികളാകാം. പദ്ധതിയില്‍ അംഗമാകാൻ താല്പര്യമുള്ളവർ ആധാർ കാർഡ്, പാൻ കാർഡ്, നോമിനിയുടെ ജനനത്തീയതി വിവരങ്ങള്‍, ഒടിപി ലഭിക്കുന്നതിനായുള്ള മൊബൈല്‍ ഫോണ്‍ എന്നിവയുമായി എത്തിയാല്‍ മതിയാകും. ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ്സ് ബാങ്കില്‍ (ഐപിപിബി) അക്കൗണ്ട് ഇല്ലാത്തവർക്ക് വെറും 200 രൂപ നല്‍കി പുതിയ അക്കൗണ്ട് ആരംഭിച്ച്‌ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.

ശ്രദ്ധിക്കുക

നിലവില്‍ ഗുരുതരമായ അസുഖങ്ങളോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉള്ളവർക്ക് ഈ പോളിസി എടുക്കാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് തങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസുകളുമായും, കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലെ ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്ക് ബ്രാഞ്ച് ഓഫീസുമായും ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04972700090 , 7594007299.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും പങ്കുവെക്കുക. പുതിയ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. അഭിപ്രായങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: India Post Payments Bank (IPPB) has introduced low-cost insurance schemes to provide comprehensive health and accident coverage to the public.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha