Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുവൈത്ത് വിമാനത്താവളത്തിലെ ട്രാൻസിറ്റ് സര്‍വീസ് പുനരാരംഭിക്കില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് സിവില്‍ ഏവിയേഷൻ

കുവൈത്ത് വിമാനത്താവളത്തിലെ ട്രാൻസിറ്റ് സര്‍വീസ് പുനരാരംഭിക്കില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് സിവില്‍ ഏവിയേഷൻ

കുവൈത്ത് സിറ്റി: (KVARTHA) അന്താരാഷ്ട്ര വിമാനത്താവളം വഴി ഒക്ടോബർ ഒന്നു മുതല്‍ ട്രാൻസിറ്റ് വിമാന സർവീസുകള്‍ ആരംഭിക്കുമെന്ന പ്രചാരണം കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ നിഷേധിച്ചു.

ട്രാൻസിറ്റ് സർവീസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനികള്‍ക്ക് യാതൊരു ഔദ്യോഗിക തീരുമാനമോ അറിയിപ്പോ നല്‍കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

പ്രഖ്യാപനം തെറ്റെന്ന് സിവില്‍ ഏവിയേഷൻ

കുവൈത്ത് വിമാനത്താവളത്തില്‍ സർവീസ് നടത്തുന്ന ഒരു വിമാനക്കമ്പനി ഒക്ടോബർ ഒന്നു മുതല്‍ ട്രാൻസിറ്റ് സർവീസുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതായുള്ള റിപ്പോർട്ടുകള്‍ തെറ്റാണെന്ന് അതോറിറ്റി ഔദ്യോഗിക വക്താവ് അബ്ദുല്ല അല്‍ റാജ്ഹി പറഞ്ഞു. തീരുമാനങ്ങളൊന്നും കൈക്കൊള്ളാതെ ഇത്തരത്തില്‍ വാർത്തകള്‍ വരുന്നത് അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിമാനക്കമ്പനികള്‍ക്ക് കർശന നിർദേശം

വിമാന സർവീസുകളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് മുൻപ് ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് വിവരങ്ങള്‍ കൃത്യമായി സ്ഥിരീകരിക്കണമെന്ന് എല്ലാ വിമാനക്കമ്പനികളോടും അതോറിറ്റി ആവശ്യപ്പെട്ടു.

തെറ്റായ പ്രഖ്യാപനങ്ങള്‍ യാത്രക്കാർക്കിടയില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കും. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി.

കൂടുതല്‍ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക്ക് പേജില്‍ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്.

Article Summary: Kuwait Civil Aviation denied rumors of transit flights resuming on October 1.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha