Thursday, 12 Jul, 10.27 am

ലേറ്റസ്റ്റ് ന്യൂസ്‌
ലൈംഗിക പീഡനക്കേസില്‍ പോലീസില്‍ കീഴടങ്ങിയ വൈദികനെ റിമാന്‍ഡ് ചെയ്തു

തിരുവല്ല: ( 12.07.2018) ലൈംഗിക പീഡനക്കേസില്‍ പോലീസില്‍ കീഴടങ്ങിയ വൈദികനെ റിമാന്‍ഡ് ചെയ്തു. കൊല്ലത്ത് പോലീസില്‍ കീഴടങ്ങിയ ഫാ.ജോബ് മാത്യുവിനെയാണ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കേസില്‍ തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ ആര്‍ കാര്‍ത്തികയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് പത്തനംതിട്ട ജയിലിലടച്ചത്.

വ്യാഴാഴ്ച രാത്രി ഏഴേകാലോടെ മജിസ്‌ട്രേറ്റിന്റെ വസതിയായ പന്തളം ചിത്ര ആശുപത്രിക്ക് സമീപമുള്ള എസ്റ്റിലോ അപ്പാര്‍ട്ട്‌മെന്റിലെ ഫഌറ്റില്‍ പോലീസ് വൈദികനെ എത്തിക്കുകയായിരുന്നു. ജയിലിലേക്ക് കൊണ്ടുപോകാന്‍ പുറത്തെത്തിച്ച വൈദികനെ ഫഌറ്റിന് പുറത്ത് എം സി റോഡില്‍ കാത്തുനിന്ന ജനക്കൂട്ടം കൂക്കു വിളികളോടെയാണ് ജയിലിലേക്കയച്ചത്. വെള്ളിയാഴ്ച ഓപ്പണ്‍ കോര്‍ട്ടില്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം.

Dailyhunt
Top