Monday, 09 Oct, 6.07 am കെ വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്‌
മെഡിക്കല്‍ ടൂറിസം കേരളത്തിന്റെ വികസനത്തിന് ആക്കം കൂട്ടും: സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

തിരുവനന്തപുരം: ( 09.10.2017) മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യത കേരളം ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ല. പാരമ്ബര്യ വൈദ്യശാസ്ത്രത്തെയും സ്പെഷ്യാലിറ്റി ആശുപത്രികളുടെയും സേവനം സംയോജിപ്പിച്ചു മെഡിക്കല്‍ ടൂറിസം രംഗത്ത് മുന്നേറാന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാനും ഇതുവഴി സാമ്ബത്തികനേട്ടം ഉണ്ടാക്കുവാനും സാധിക്കും. സംസ്ഥാനത്തിന്റെ വികസനത്തിന് മുഖ്യപങ്ക് വഹിക്കാന്‍ മെഡിക്കല്‍ ടൂറിസത്തിനു കഴിയും പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അഭിപ്രായപ്പെട്ടു. യു എ ഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് വര്‍ക്കല തിരുവമ്ബാടി ബീച്ചിനു സമീപം ആരംഭിച്ച മെഡിബിസ് ആയുര്‍ ഹോമിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ പ്രമുഖ മെഡിക്കല്‍ ടൂറിസം കേന്ദ്രമായി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രമുഖ പ്രവാസി വ്യവസായി സോഹന്‍ റോയ് നയിക്കുന്ന യു എ ഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സംരംഭമായ മെഡിബിസ് ടിവി തുടക്കം കുറിക്കുന്ന ഇന്ത്യയിലെ ആദ്യ മെഡിക്കല്‍ ടൂറിസം ശൃംഖലയാണ് മെഡിബിസ് ആയുര്‍ ഹോം. ആരോഗ്യ രംഗത്തെ ആദ്യ ആഗോള ചാനല്‍ ആണ് മെഡിബിസ് ടി വി.

അടിസ്ഥാനവികസനം മെച്ചപ്പെടുത്തണം
ഹെല്‍ത്ത് ടൂറിസവുമായി സംയോജിച്ച്‌ മുന്നേറേണ്ട ഒന്നാണ് മെഡിക്കല്‍ ടൂറിസം. മെഡിക്കല്‍ ടൂറിസത്തില്‍ കേരളത്തിന്റെ പരമ്ബാരാഗത ശാസ്ത്രമായ ആയുര്‍വേദവും സിദ്ധവും വളരെ നിര്‍ണായകമായ ഒരു പങ്കുവഹിക്കുന്നുണ്ട്. മെഡിക്കല്‍ ടൂറിസത്തിന് കേരളത്തില്‍ അനന്തസാധ്യതകള്‍ ഉണ്ടെങ്കിലും അടിസ്ഥാന വികസന സൗകര്യത്തിലെ പോരായ്മ മൂലം ഈ രംഗത്ത് സംസ്ഥാനം ഏറെ പിന്നിലാണ്. കേരളത്തിന്റെ തുടര്‍ വികസനത്തിന് മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണം ഏരീസ് ഗ്രൂപ്പ് ചെയര്‍മാനും സി ഇ ഓയുമായ സോഹന്‍ റോയ് പറഞ്ഞു.

ഇന്ത്യന്‍ മെഡിക്കല്‍ ടൂറിസം രംഗം 2020 ആകുമ്ബോഴേക്കും എട്ട് ബില്യണ്‍ ഡോളറിന്റെ വിപണിയായി മാറുമെന്നാണ് അടുത്തിടെ നടന്ന സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ വെറും അഞ്ചു ശതമാനം മാത്രമാണ് കേരളത്തിന്റെ പങ്ക്, ഇത് 10 മുതല്‍ 12 ശതമാനം വരെ ആക്കാന്‍ കഴിയും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മെഡിക്കല്‍ ടൂറിസം; കേരളത്തിന്റെ ഭാവി
കേരളത്തിന്റെ ഭാവി നിശ്ചയിക്കാന്‍ പോകുന്നത് മെഡിക്കല്‍ ടൂറിസമാണ്. വികസിത രാജ്യങ്ങളെക്കാള്‍ കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ കേരളത്തില്‍ ലഭ്യമാക്കാന്‍ സാധിക്കും. ഇതിന് വിദേശ രാജ്യങ്ങളില്‍ മികച്ച പ്രചാരണം നടത്തണം. കൂടാതെ ജനങ്ങള്‍ക്ക് ഇതിന്റെ ഗുണഫലത്തെ പറ്റി അറിയാന്‍ അവബോധ ക്യാമ്ബുകളും ചര്‍ച്ചകളും സംഘടിപ്പിക്കണം കെ ടി ഡി സി ചെയര്‍മാന്‍ എം വിജയകുമാര്‍ പറഞ്ഞു.

നൂതന പദ്ധതികള്‍ അതാവശ്യം
ടൂറിസം കേരളത്തിലെ സാമ്ബത്തിക വളര്‍ച്ചയ്ക്ക് നിര്‍ണായകമായ ഒരു ഘടകമാണ്. കേരളമാണ് ഹെല്‍ത്ത് ടൂറിസത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം. മെഡിക്കല്‍ ടൂറിസം പോലെയുള്ള നൂതന പദ്ധതികള്‍ സംസ്ഥാനത്ത് വേഗത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാരും സ്വകാര്യ സംരംഭകരും കൈകോര്‍ക്കണം ടൂര്‍ഫെഡ് എം ഡി ഷാജി മാധവന്‍ പറഞ്ഞു.

വര്‍ക്കല എം എല്‍ എ വി ജോയ്, പ്രമുഖ വ്യവസായിയായ ബീറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജെ രാജ്മോഹന്‍ പിള്ള, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ വ്യക്തികളും പങ്കെടുത്തിരുന്നു. ആരോഗ്യ സംഘടനകള്‍, ആശുപത്രികള്‍, റിസോര്‍ട്ടുകള്‍, മികച്ച ഹോളിസ്റ്റിക് സേവനങ്ങള്‍, ആരോഗ്യ പ്രസിദ്ധീകരണങ്ങള്‍, ജൈവ ഭക്ഷണ ശൃംഖലകള്‍ തുടങ്ങിയവര്‍ക്കുള്ള പ്രഥമ മെഡിബിസ് ആയുര്‍ ഏക്സെല്ലെന്‍സ് പുരസ്കാര വിതരണവും ഞായറാഴ്ച നടന്നു.

ആയുര്‍വേദ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചു കോയമ്ബത്തൂര്‍ ആര്യവൈദ്യഫാര്‍മസി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി ആര്‍ കൃഷ്ണകുമാറിന് ആജീവനാന്ത പുരസ്കാരമായ ആയുര്‍വിഭൂഷണ്‍ സമ്മാനിച്ചു. ആയുര്‍വേദ രംഗത്തു നിന്നു ഡോ. കൃഷ്ണനും പാരമ്ബര്യവൈദ്യ രംഗത്ത് നിന്നും മോഹനന്‍ വൈദ്യര്‍ക്കും ആയുര്‍ ഭൂഷണ്‍ പുരസ്കാരം സമ്മാനിച്ചു. വേള്‍ഡ് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമുള്ളതാണ് മെഡിബിസ് ആയുര്‍ ഏക്സെല്ലെന്സ് പുരസ്കാരം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: kvartha
Top