തിരുവനന്തപുരം: (KVARTHA) ഇടനിലക്കാരെ ഒഴിവാക്കാൻ പുതിയ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് വാഹനങ്ങളുമായി ബന്ധപ്പെട്ട 60 സേവനങ്ങള്‍ക്ക് ഇനി ആധാർ ഒടിപി നിർബന്ധമാക്കി.
സെപ്റ്റംബർ 21 മുതല്‍ ഇത് നടപ്പിലാക്കും. ഇടനിലക്കാർ അപേക്ഷകരെ ചൂഷണം ചെയ്യുന്നതായാണ് മോട്ടോർ വാഹന വകുപ്പിൻ്റെ വിലയിരുത്തല്‍.
വാഹന ഫിറ്റ്നസ് ടെസ്റ്റിനുള്ള അപേക്ഷകർ വാഹൻ പോർട്ടലില്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യണം. എല്ലാ ജില്ലകളിലും എത്രയും പെട്ടെന്ന് തന്നെ ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മൂന്ന് എടിഎസുകള്‍ ഇതിനകം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ഓട്ടോറിക്ഷ ഡ്രൈവറുടെ മരണം
എംവിഡിയുടെ മാനസിക പീഡനം ആരോപിച്ച് മലപ്പുറം കിഴിശ്ശേരിയില്‍ ഓട്ടോറിക്ഷ ഡ്രൈവർ ഷൗക്കത്ത് മരിച്ച സംഭവത്തിന് പിന്നാലെയാണ് ഈ പുതിയ നടപടി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൈക്കൂലി ആവശ്യവും മാനസിക പീഡനവും മൂലമാണ് താൻ ജീവിതം അവസാനിപ്പിക്കുന്നതെന്ന് കുറിപ്പെഴുതിവെച്ചാണ് ഇദ്ദേഹം മരിച്ചത്.
ഇതിന് പിന്നാലെ, മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങളില്‍ ഏജൻ്റുമാരുടെ ഇടപെടലിനെതിരെ വ്യാപക ആക്ഷേപമുയർന്നിരുന്നു. ഷൗക്കത്തിൻ്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി വി അനുപമയോട് മന്ത്രി മന്ത്രി സി പി ജോണ്‍ നിർദേശിച്ചിരുന്നു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ സഹായത്തിനായി 1056, 14416 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The Motor Vehicles Department (MVD) in Kerala has made Aadhaar OTP mandatory for 60 vehicle-related services starting Monday, September 21, 2026, to eliminate middlemen, a decision prompted by the tragic suicide of an auto driver in Malappuram citing harassment by MVD officials.

