Friday, 23 Oct, 4.56 pm കെ വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്‌
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് തല്‍ക്കാലത്തേക്ക് ഹൈക്കോടതി തടഞ്ഞു; അന്തിമ വിധി 28ന്

കൊച്ചി: ( 23.10.2020) മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് തല്‍ക്കാലത്തേക്ക് ഹൈക്കോടതി തടഞ്ഞു. ഈ മാസം ഇരുപത്തെട്ടിന് മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ അന്തിമവിധി വരുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. കസ്റ്റംസും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിവശങ്കര്‍ സമര്‍പ്പിച്ചിട്ടുളള മുന്‍കൂര്‍ ജാമ്യാപേക്ഷകളിലാണ് 28നാണ് അന്തിമവിധി വരുന്നത്.

കഴിഞ്ഞദിവസം എന്‍ ഐ എ രജിസ്റ്റര്‍ചെയ്ത കേസില്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കിയിരുന്നു. ശിവശങ്കറിനെ ഇപ്പോള്‍ പ്രതിചേര്‍ക്കുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കിയതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീര്‍പ്പാക്കിയത്.

നേരത്തെ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാനെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: kvartha
Top