പത്തനംതിട്ട: ( 25.09.2021) മൂഴിയാര്‍ അണക്കെട്ടില്‍ ജാഗ്രതാ നിര്‍ദേശം. അണക്കെട്ടില്‍ ജലനിരപ്പ് 191 മീറ്റര്‍ എത്തിയതിനാല്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം ആന്ധ്ര-ഒഡിഷ തീരത്ത് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

