Tuesday, 19 Nov, 9.40 pm കെ വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്‌
നിയമസഭാ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം; സംസ്ഥാനത്ത് ബുധനാഴ്ച (20-11-2019) വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു

തിരുവനന്തപുരം: ( 19.11.2019) സംസ്ഥാനത്ത് ബുധനാഴ്ച (20-11-2019) കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ബന്ദ്. പോലീസ് അതിക്രമത്തില്‍ ഷാഫി പറമ്ബില്‍ എംഎല്‍എ, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റിരുന്നു.

എംജി റോഡ് തടസപ്പെടുത്തിക്കൊണ്ട് മുന്നോട്ടുനീങ്ങിയ മാര്‍ച്ചിന് നേരെ പോലീസ് രണ്ടുതവണ ഗ്രനേഡും ഒരുതവണ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. തുടര്‍ന്ന് ലാത്തി വീശി. ഇതിനിടെയാണ് ഷാഫി പറമ്ബില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റത്. ഷാഫി പറമ്ബിലിന്റെ തലയ്ക്ക് പൊട്ടലുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: kvartha
Top