കണ്ണൂർ: (KVARTHA) അഴീക്കല്‍ ഫിഷിങ് ഹാർബറില്‍ നിർത്തിയിട്ട ബോട്ടില്‍ നിന്നും കാല്‍തെന്നി പുഴയില്‍ വീണ് മത്സ്യത്തൊഴിലാളി മരിച്ചു.
തമിഴ്‌നാട് രാമേശ്വരം സ്വദേശി പാണ്ഡ്യൻ (42) ആണ് മരിച്ചത്.
അപകടം രാത്രി പത്തരയ്ക്ക്
ചൊവ്വാഴ്ച രാത്രി 10.30 നാണ് അപകടം സംഭവിച്ചത്. ജോലി ചെയ്യുന്ന ബോട്ടില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് നടന്നു കയറുന്നതിനിടെ അബദ്ധത്തില്‍ കാല്‍തെന്നി പുഴയിലേക്ക് വീഴുകയായിരുന്നു. അഗ്നിശമന സേനയും മത്സ്യത്തൊഴിലാളികളും തീരദേശ പൊലീസും ചേർന്ന് നടത്തിയ തിരച്ചിലില്‍ അര മണിക്കൂറിനു ശേഷമാണ് പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്താനായത്. തിങ്കളാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിലെത്തിയ ബോട്ട് വാർഫിനോട് ചേർന്ന് നിർത്തിയിട്ടതായിരുന്നു.
മൃതദേഹം മോർച്ചറിയില്‍
പുഴയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. തുടർ നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പുതിയ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്. കൂടുതല്‍ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Tamil Nadu fisherman dies after falling into river in Kannur.

