Thursday, 23 Sep, 8.06 pm കെ വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്‌
ഫ്ലൈറ്റിലിരുന്ന് ഫയല്‍ നോക്കിയ മോഡിയുടെ പോസ്റ്റിന് മറുപടി; ഫ്ലൈറ്റില്‍ വാര്‍ത്താസമ്മേളനം നടത്തുന്ന മന്‍മോഹന്‍ സിംഗിന്‍്റെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ കോണ്‍ഗ്രസ്

ന്യൂഡെല്‍ഹി: ( 23.09.2021) യുഎസിലേയ്ക്ക് പറക്കുന്നതിനിടയില്‍ എയര്‍ ഇന്ത്യ വണ്‍ വിമാനത്തിലിരുന്ന് ഫയല്‍ നോക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതിരോധിച്ച്‌ കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് യാത്രയ്ക്കിടയില്‍ വിമാനത്തിലിരുന്ന് വാര്‍ത്താസമ്മേളനം നടത്തുന്നതിന്‍്റെ ചിത്രങ്ങളാണ് കോണ്‍ഗ്രസ് പങ്കുവെച്ചത്. ചില ചിത്രങ്ങള്‍ പകര്‍ത്തുന്നത് കഠിനമാണ്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് എയര്‍ ഇന്ത്യ വണ്‍ വിമാനത്തിലിരുന്ന് മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നു എന്ന ക്യാപ്ഷനോടെയാണ് കോണ്‍ഗ്രസ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഡി വാഷിംഗ്ടണിലേയ്ക്ക് പറന്നത്. യു എന്‍ ജനറല്‍ അസംബ്ലി യോഗത്തിലും മോഡി പങ്കെടുക്കും. ദീര്‍ഘമായ വിമാനയാത്രയെന്നാല്‍ രേഖകളും ഫയലുകളും പരിശോധിക്കാനുള്ള അവസരം കൂടിയാണ് എന്ന ക്യാപ്ഷനോടെയാണ് പ്രധാനമന്ത്രി മോഡി ഫയല്‍ നോക്കുന്ന ചിത്രം ട്വീറ്റ് ചെയ്തത്. നിരവധി ബിജെപി നേതാക്കള്‍ ഈ ചിത്രം പങ്കുവെച്ചിരുന്നു.

ഇതിനിടയില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍ പ്രധാനമന്ത്രിമാരായ ലാല്‍ ബഹാദുര്‍ ശാസ്ത്രിയുടേയും പിവി നരസിംഹ റാവുവിന്‍്റേയും വിമാനങ്ങളിലിരുന്ന് ഫയലുകള്‍ പരിശോധിക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.


Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: kvartha
Top