Thursday, 29 Jul, 10.11 am കെ വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്‌
പ്രസവത്തിന് ശേഷം ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു; ഡോക്ടര്‍മാര്‍ തുണിയുടെ ഭാഗം വയറിനുള്ളില്‍ മറന്നുവച്ചതാണ് മരണകാരണമെന്ന് ആരോപണം

ലക്‌നൗ: ( 29.07.2021) പ്രസവത്തിന് ശേഷം ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. ഡോക്ടര്‍മാര്‍ തുണിയുടെ ഭാഗം വയറിനുള്ളില്‍ മറന്നു വച്ചതാണ് മരണകാരണമെന്നാണ് ആരോപണം. ഉത്തര്‍ പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. കിംഗ് ജോര്‍ജ് മെഡികല്‍ കോളജിലെ ട്രോമാ സെന്‍റ്റിലായിരുന്നു യുവതിയെ പ്രവേശിപ്പിച്ചിരുന്നത്. വെന്‍റിലേറ്ററില്‍ വച്ച്‌ തിങ്കളാഴ്ചയാണ് യുവതി മരിച്ചത്.

സംഭവത്തില്‍ മെഡികല്‍ കോളജ് പ്രിന്‍സിപല്‍ രാജേഷ് കുമാര്‍ അന്വേഷണത്തിനായി മൂന്നംഗ കമിറ്റിയെ നിയോഗിച്ചിരുന്നു. എന്നാല്‍ ഈ കമിറ്റിയിലുള്ളവര്‍ രോഗിയുടെ ബന്ധുക്കളുടെ മൊഴി തേടിയിട്ടില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. രമാപൂര്‍ സ്വദേശിയായ മനോജിന്‍റെ ഭാര്യ നീലമാണ് ജനുവരി 6 ന് മകള്‍ക്ക് ജന്മം നല്‍കിയത്. സിസേറിയന്‍ ആയിരുന്നു. ഇതിനിടെയാണ് യുവതിയുടെ വയറിനുള്ളില്‍ തുണികഷ്ണം മറന്നുവച്ചതെന്നാണ് ആരോപണം.



പ്രസവത്തിന് ശേഷം യുവതിയുടെ ആരോഗ്യനിലയില്‍ സാരമായ തകരാറുകള്‍ ഉണ്ടായിരുന്നു. ഇതോടെ ലക്‌നൗവിലെ മെഡികല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ച്‌ യുവതി തിങ്കഴാള്ച രാത്രിയാണ് മരിച്ചത്.

സ്വകാര്യ മെഡികല്‍ കോളജില്‍ വച്ചാണ് യുവതിയുടെ വയറിനുള്ളില്‍ നിന്ന് തുണികഷ്ണം കണ്ടെത്തിയത്. ഇത് ഒരു ശസ്ത്രക്രീയയിലൂടെ നീക്കിയിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: kvartha
Top