Monday, 13 Jul, 4.10 pm കെ വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്‌
രാജസ്ഥാന്‍, റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ നിഴലിലോ?

അസീസ് പട്‌ള

( 13.07.2020) മുഖ്യമന്ത്രി അശോക് ഗെല്ലോട്ടിനെ മാറ്റണം എന്ന് ആവശ്യപ്പെട്ടു ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ കലാപം ആരംഭിച്ചത് രാജസ്ഥാനിലെ സര്‍ക്കാരിന് ഭീഷണിയില്ലായെന്ന് മലയാളിയായ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറയുന്നെങ്കിലും സ്ഥിതികതികള്‍ അതിരൂക്ഷമാണ്.

ഇന്നലെ അശോക് ഗലോട്ട് വിളിച്ച യോഗത്തിന് 32 എംഎല്‍എമാര്‍ എത്താത്തത് ജനാധിപത്യ മൂല്യത്തിന് പുല്ലുവില കല്പിക്കുന്ന ഭരണ രാഷ്ട്രീയ കാപാലികര്‍ ചില എം. എല്‍. മാരെ വില പേശി നിര്‍ത്തിയിരിക്കുന്നു എന്നത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്നത്തെ നിയമസഭാ കക്ഷി യോഗത്തില്‍ ഒപ്പ് ശേഖരിച്ചു ഗവര്‍ണ്ണറെ കാണാനാണ് തീരുമാനം. അശോക് ഗെല്ലോട്ടും,സച്ചിന്‍ പൈലറ്റും രാഹുല്‍ ഗാന്ധിയുടെ ഇടം വലം കൈകളായിരുന്നു, വേണ്ട സമയത്ത് വേണ്ടത് തോന്നാത്തതാണ് കോണ്ഗ്രസ് നേതൃത്വത്തിനേറ്റ അപചയം., മുതിര്‍ന്ന നേതാവ് കപില്‍ സിബിലിന്റെ നമ്മുടെ ലായങ്ങളില്‍ കുതിരകള്‍ ഓടിപ്പോയത്തിന് ശേഷം മാത്രമാണോ ഉണര്‍ന്നു പ്രവര്‍ത്ഥിക്കുന്നത് എന്ന പരാമര്‍ശം ശ്രദ്ധേയമാണ്.

കോഗ്രസ് ഭരണത്തില്‍ രണ്ടാം യു. പി. എ പ്രധാന മന്ത്രിയായ് കോണ്‍ഗ്രസ്സിന്റെ കരുത്തനായ നേതാവ് മുന്‍ രാഷ്ട്രപതി പ്രണവ് മുഖര്‍ജിയെ നിയമിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ബി. ജെ. പി ക്കു ഇത്രയധികം ഭരണസ്വാധീനം ലഭിച്ചേക്കില്ലായിരുന്നു, കോണ്ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ ഉദാസീനതയും സ്വാര്‍ഥ താല്പര്യവും കാലങ്ങളായി കൊണ്‍ഗ്രസ്സിന്റെ കയ്യും കാലുമായ് പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കന്മാരെപ്പോലും നിസ്സംഗതയിലാക്കിയിരുന്നു, പരിണിത ഫലമായി അഭംഗുരം ബി. ജെ. പി. യിലേക്ക് പരകായപ്രവേശം ചെയ്യുന്ന നേതാക്കന്മാരുടെ നിര തെന്നെയാണ് കാണേണ്ടി വന്നത്. ഇപ്പോള്‍ രാജസ്ഥാനില്‍ നടക്കുന്നതും ഗോവയിലും, കര്‍ണാടകയിലും ബി. ജെ. പി പയറ്റിയ നെറികെട്ട രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ആവര്ത്തനമെന്ന് ഏതൊരു സാധാരണക്കാരനും നിസ്സംശയം മനസ്സിലാവും.

കഴിഞ്ഞ വര്‍ഷം കോഗ്രസ്സില്‍ ചേര്‍ന്ന യുവ നേതാവ്, ഗുജറാത്തിലെ പട്ടേല്‍ വിഭാഗ അവകാശ പോരാട്ടങ്ങളുടെ സമര വീരനായകനായ ഹാര്‍ദിക് പട്ടേലിനെ ഗുജറാത്ത് കോണ്ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ടു നിയമനം കോണ്‍ഗ്രസില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്തവര്ക്കും ജനാധിപത്യ വിശ്വാസികലക്കും തെല്ലല്ല ആശ്വാസം പകരുന്നത്, ഇത്തരം നവീന ചിന്തകളില്‍ യുവതലമുറയെ സ്വാതന്ത്ര്യ ലബ്ധിയുടെയും ജനാധിപത്യത്തിന്റെയും രാഷ്ട്രനിര്‍മ്മാണത്തിന്റെയും ദിശാബോധം നല്കി രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തില്‍ പര്യാപ്തമാക്കുകയാണെങ്കില്‍ കോണ്ഗ്രസ് നിസ്സംശയം നൂറു മേനി ജനാധിപത്യം പുനസ്ഥാപപ്പിക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: kvartha
Top