Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റെയ്ഡ്കോയില്‍ പ്രശ്നമുണ്ടാക്കുന്നത് യൂണിയൻ നേതാക്കള്‍; 140 കോടിയുടെ സാമ്പത്തിക ബാധ്യത പരിഹരിക്കുമെന്ന് ചെയര്‍മാൻ എം സുരേന്ദ്രൻ

റെയ്ഡ്കോയില്‍ പ്രശ്നമുണ്ടാക്കുന്നത് യൂണിയൻ നേതാക്കള്‍; 140 കോടിയുടെ സാമ്പത്തിക ബാധ്യത പരിഹരിക്കുമെന്ന് ചെയര്‍മാൻ എം സുരേന്ദ്രൻ

ണ്ണൂർ: (KVARTHA) റെയ്ഡ്കോ വൻ സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും ഇതിന് പ്രധാന കാരണം യൂണിയൻ നേതാക്കളാണെന്നും ചെയർമാൻ എം.

സുരേന്ദ്രൻ കണ്ണൂർ പ്രസ് ക്ലബ്ബില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. 140 കോടി രൂപയുടെ സാമ്പത്തിക ബാധ്യത പരിഹരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശമ്പള പ്രതിസന്ധിയും ജീവനക്കാരുടെ വീഴ്ചയും

ഇതുവരെയായി 140 കോടി രൂപയിലധികം സഞ്ചിത നഷ്ടം സ്ഥാപനത്തിനുണ്ട്. തിരുവനന്തപുരം മുതല്‍ കാസർകോട് വരെ ഉല്‍പ്പന്നങ്ങള്‍ കൊടുത്ത വകയില്‍ 18 കോടി രൂപ ഇനിയും പിരിഞ്ഞു കിട്ടാനുണ്ട്. ഇതു കാരണമാണ് കഴിഞ്ഞ ഓണക്കാലത്ത് ഒരു വിഭാഗം തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാൻ കഴിയാതിരുന്നത്. ബാങ്കുകളില്‍ നിന്നും വൻ പലിശയ്ക്ക് കടം വാങ്ങി ശമ്പളം കൊടുക്കുന്നതിനോട് മാനേജ്മെന്റ് യോജിക്കുന്നില്ല.

റെയ്ഡ്കോയില്‍ ബ്രാഞ്ചുകള്‍ അടച്ചതുകൊണ്ട് ഒരു ജീവനക്കാരനും ഇതുവരെ പുറത്തുപോകേണ്ടി വന്നിട്ടില്ല. വ്യാപാരം കുറഞ്ഞത് ബ്രാഞ്ചുകള്‍ അടച്ചുപൂട്ടിയതു കൊണ്ടല്ല, മറിച്ച്‌ ജീവനക്കാർ ഫീല്‍ഡില്‍ ആത്മാർത്ഥതയോടെ പ്രവർത്തിക്കാത്തതിനാലാണെന്ന് ഭരണസമിതി ചൂണ്ടിക്കാട്ടുന്നു.

● ഓഡിറ്റ് റിപ്പോർട്ടില്‍ ക്രമക്കേടുണ്ടെന്ന് പറയുമ്പോള്‍ യൂണിയനുകളുടെ തലപ്പത്തിരിക്കുന്നവരാണ് കണക്കുകള്‍ സമർപ്പിക്കുന്നതെന്ന് ഓർക്കണം.
● ഭരണസമിതി രാജിവെച്ചൊഴിയുകയാണ് യൂണിയനുകളുടെ ആവശ്യം. എന്നാല്‍ ഞങ്ങള്‍ ഓടുനീക്കി പൊളിച്ചു വന്നവരല്ല, തെരഞ്ഞെടുപ്പിലൂടെ ജയിച്ചുവന്നവരാണ്.
● ശമ്പളം കിട്ടുകയാണോ ഭരണസമിതി പിരിച്ചുവിടുകയാണോ വേണ്ടതെന്ന് യൂണിയൻ നേതാക്കള്‍ തുറന്നു പറയണം.
● ഉല്‍പ്പന്നങ്ങള്‍ വിറ്റുപോയാല്‍ മാത്രമേ സ്ഥാപനത്തിന് ലാഭം ലഭിക്കുകയുള്ളൂ. ഇതിനായി ടാർഗറ്റ് നല്‍കിയിട്ടും ഭൂരിഭാഗം പേരും തയ്യാറായില്ല.
● ടാർഗറ്റ് പൂർത്തീകരിച്ച വയനാട്ടിലെ മൂന്ന് ജീവനക്കാർക്ക് ശമ്പളം കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇവരെ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കുകയും വിമർശിക്കുകയുമാണ് യൂണിയൻ നേതാക്കള്‍ ചെയ്തത്.
● സി.ഐ.ടി.യു.വും (C.I.T.U.) ഐ.എൻ.ടി.യു.സി.യും (I.N.T.U.C.) രണ്ടാണെങ്കിലും റെയ്ഡ്കോയില്‍ ഒന്നായാണ് പ്രവർത്തിക്കുന്നത്. എന്നാല്‍ സി.ഐ.ടി.യു. നേതാക്കളാരും റെയ്ഡ്കോയ്ക്കെതിരെയുള്ള സമരത്തില്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജപ്തി ഭീഷണിയും അന്വേഷണവും

റെയ്ഡ്കോയുടെ സ്വത്തുക്കള്‍ മൊത്തത്തില്‍ പണയത്തിലാണ്. രേഖകള്‍ മുഴുവൻ കേരള ബാങ്കിലാണുള്ളത്. സകല സ്വത്തുകളും പണയത്തിലായതിനാല്‍ ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ് സ്ഥാപനം. ഇതിനായി ചില നോട്ടീസുകള്‍ വന്നിട്ടുണ്ട്. ഇതൊക്കെ എല്ലാ യൂണിയൻ നേതാക്കള്‍ക്കുമറിയാം.

'ടെൻഡർ വിളിക്കാതെ റെയ്ഡ്കോ സാധനങ്ങള്‍ വാങ്ങല്‍ നടത്തിയിട്ടില്ല. ഞങ്ങളുടെ മടിയില്‍ കനമില്ല. അതുകൊണ്ട് പേടിക്കേണ്ട കാര്യമില്ല,' എം. സുരേന്ദ്രൻ പറഞ്ഞു. ഓഡിറ്റിങ് റിപ്പോർട്ടില്‍ ക്രമക്കേടുണ്ടെങ്കില്‍ പരിശോധിക്കട്ടെയെന്നും, മന്ത്രി ഭരണസമിതി പിരിച്ചുവിട്ടു അന്വേഷണം നടത്തുന്നുണ്ടെങ്കില്‍ അതിനെയും സ്വാഗതം ചെയ്യുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. വാർത്താ സമ്മേളനത്തില്‍ എം.ഡി. മിന്നൂഷ് ആർ. രമേഷ്, ഡയറക്ടർമാരായ ബേബി റീന, അഡ്വ. വാസു തോട്ടത്തില്‍, ഒ. നാരായണൻ എന്നിവരും പങ്കെടുത്തു.

പുതിയ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്. കൂടുതല്‍ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: RAIDCO faces ₹140 crore loss; Chairman blames unions.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha