Dailyhunt
സഹപാഠിയും നാട്ടുകാരിയുമായ യുവതിയുടെ വിവാഹാലോചനകള്‍ മുടക്കിയതായി പരാതി; 24 കാരന്‍ അറസ്റ്റില്‍

സഹപാഠിയും നാട്ടുകാരിയുമായ യുവതിയുടെ വിവാഹാലോചനകള്‍ മുടക്കിയതായി പരാതി; 24 കാരന്‍ അറസ്റ്റില്‍

ഓയൂര്‍: ( 28.10.2021) യുവതിയുടെ കല്യാണം മുടക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. സഹപാഠിയും നാട്ടുകാരിയുമായ യുവതിയുടെ വിവാഹാലോചനകള്‍ മുടക്കിയെന്ന പരാതിയില്‍ അരുണ്‍(24) ആണ് അറസ്റ്റിലായത്.

ഇയാള്‍ക്കൊപ്പം പഠിച്ചിരുന്ന യുവതിയുടെ രണ്ടു വിവാഹാലോചനകളാണ് മുടക്കിയതെന്ന് പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിക്ക് വരുന്ന കല്യാണ ആലോചനകള്‍ മുടങ്ങുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ക്ക് സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് അരുണിന്റെ ഇടപെടല്‍ വ്യക്തമായത്. തുടര്‍ന്ന്, രക്ഷാകര്‍ത്താക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതിക്ക് വിവാഹാലോചനകള്‍ നടക്കുന്നതായറിഞ്ഞ് അരുണ്‍ കാണാനെത്തുന്നവരുടെ വീട് തേടിയെത്തും. എന്നിട്ട് പെണ്‍കുട്ടിയുമായി കുറെ നാളുകളായി പ്രണയത്തിലാണെന്നും യുവതിയുടെ ഫോടോകള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച്‌ വിവാഹാലോലോചന മുടക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

കൂടാതെ, പല തവണ പെണ്‍കുട്ടിയെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ളതായും പരാതിയില്‍ ഉന്നയിച്ചു. ഒന്നിച്ച്‌ പഠിച്ചിട്ടുണ്ടെങ്കിലും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണ് യുവതി പറഞ്ഞത്. ഇയാളുടെ ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍ പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റ് ചെയ്ത അരുണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha