Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; പവന് 1,960 രൂപ കുറഞ്ഞതിന് പിന്നാലെ നേരിയ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; പവന് 1,960 രൂപ കുറഞ്ഞതിന് പിന്നാലെ നേരിയ വര്‍ധനവ്

കൊച്ചി: (KVARTHA) സംസ്ഥാനത്ത് വെള്ളിയാഴ്ച (06.11.2026) സ്വര്‍ണവിലയില്‍ കൂടിയും കുറഞ്ഞും ചാഞ്ചാട്ടം രേഖപ്പെടുത്തി.

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 245 രൂപ കുറഞ്ഞ് 13,140 രൂപയും പവന് 1,960 രൂപ കുറഞ്ഞ് 1,05,120 രൂപയുമായിരുന്നു. എന്നാല്‍ പിന്നീട് ഗ്രാമിന് 10 രൂപ കൂടി 13,150 രൂപയിലേക്കും പവന് 80 രൂപ കൂടി 1,05,200 രൂപയിലുമെത്തി.

18 കാരറ്റ് നിരക്കിലും മാറ്റം

18 കാരറ്റ് സ്വര്‍ണത്തിന് രാവിലെ ഗ്രാമിന് 205 രൂപ കുറഞ്ഞ് 10,750 രൂപയും പവന് 1,640 രൂപ കുറഞ്ഞ് 86,000 രൂപയുമായിരുന്നു. പിന്നീട് ഗ്രാമിന് 10 രൂപ കൂടി 10,760 രൂപയും പവന് 80 രൂപ കൂടി 86,080 രൂപയുമായി.

14, ഒൻപത് കാരറ്റുകളുടെ നിരക്ക്

14 കാരറ്റ് സ്വര്‍ണത്തിന് രാവിലെ ഗ്രാമിന് 160 രൂപ കുറഞ്ഞ് 8,410 രൂപയും പവന് 1,280 രൂപ കുറഞ്ഞ് 67,280 രൂപയുമായിരുന്നു. പിന്നീട് ഗ്രാമിന് 10 രൂപ കൂടി 8,420 രൂപയും പവന് 80 രൂപ കൂടി 67,360 രൂപയുമായി.

ഒൻപത് കാരറ്റിന് രാവിലെ ഗ്രാമിന് 100 രൂപ കുറഞ്ഞ് 5,425 രൂപയും പവന് 800 രൂപ കുറഞ്ഞ് 43,400 രൂപയുമായിരുന്നു. പിന്നീട് ഗ്രാമിന് 5 രൂപ കൂടി 5,430 രൂപയും പവന് 40 രൂപ കൂടി 43,440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

വെള്ളി നിരക്കുകളില്‍ മാറ്റമില്ല

ഒരു ഗ്രാം സാധാരണ വെള്ളിക്ക് 210 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,100 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ സ്വര്‍ണനിരക്ക്

വ്യാഴാഴ്ച (05.11.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 295 രൂപ കൂടി 13,385 രൂപയും പവന് 2,360 രൂപ കൂടി 1,07,080 രൂപയുമായിരുന്നു.

സ്വര്‍ണ വിപണിയിലെ ഈ മാറ്റങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യൂ. സ്വര്‍ണവും വെള്ളി നിരക്കുകളിലെ മാറ്റങ്ങളും വാണിജ്യ വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Gold price in Kerala recorded a sharp drop of Rs 1,960 per sovereign in the morning, followed by a slight increase of Rs 80 later in the day.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha