കണ്ണൂർ: (KVARTHA) സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേർ മരിച്ചു.
അബുഹദ്‌രിയ്യ റോഡില്‍ ബസും ലാൻഡ് റോവറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂർ പാനൂർ ചെണ്ടയാട് കുനിയില്‍ വീട്ടില്‍ ഗോപാലക്കുറുപ്പിൻ്റെയും പദ്മാവതിയുടെയും മകൻ അഭിലാഷ് ഗോപാലകുറുപ്പ് (33), ലാൻഡ് റോവർ ഓടിച്ചിരുന്ന സൗദി പൗരൻ എന്നിവരാണ് മരിച്ചത്.
അപകടം നടന്നത് ഇങ്ങനെ
അഭിലാഷ് ഓടിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ ലാൻഡ് റോവറിലുണ്ടായിരുന്ന സൗദി പൗരൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇതേ വാഹനത്തില്‍ സഞ്ചരിച്ചിരുന്ന സൗദി സ്വദേശിനിയായ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ അല്‍ നഈരിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൃതദേഹം നാട്ടിലെത്തിക്കും
വർഷങ്ങളായി ജുബൈലില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അഭിലാഷ്. അപകടത്തെ തുടർന്ന് സൗദിയിലെ നിയമനടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പുരോഗമിച്ചുവരികയാണ്.
പുതിയ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: A 33-year-old Kannur native, Abhilash Gopalakurup, and a Saudi citizen died in a collision between a bus and a Land Rover on the Abu Hadriyah road in Saudi Arabia's Eastern Province.

