Dailyhunt
സിപിഎം വിമതരെ ലക്ഷ്യമിട്ട് പിവി അൻവര്‍ ശനിയാഴ്ച കണ്ണൂരില്‍; 'റിയല്‍ ലെഫ്റ്റ്' പാര്‍ട്ടി പ്രഖ്യാപനം മെയ് 15-ന്; യുഡിഎഫ് സഹകരണം ലക്ഷ്യം

സിപിഎം വിമതരെ ലക്ഷ്യമിട്ട് പിവി അൻവര്‍ ശനിയാഴ്ച കണ്ണൂരില്‍; 'റിയല്‍ ലെഫ്റ്റ്' പാര്‍ട്ടി പ്രഖ്യാപനം മെയ് 15-ന്; യുഡിഎഫ് സഹകരണം ലക്ഷ്യം

ണ്ണൂർ: (KVARTHA) തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട പിവി അൻവർ തൻ്റെ പുതിയ രാഷ്ട്രീയ പാർട്ടിയിലേക്ക് സിപിഎം വിമത നേതാക്കളെ ക്ഷണിക്കുന്നതിൻ്റെ ഭാഗമായി കണ്ണൂരിലെത്തും.

ശനിയാഴ്ച, 2026 മേയ് രണ്ട്-ന് രാവിലെ ഒൻപതിന് ഹോട്ടല്‍ ഒമേഴ്സില്‍ വെച്ച്‌ പുതിയ പാർട്ടിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയിക്കാൻ അദ്ദേഹം വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. സിപിഎം വിട്ട വിമത നേതാക്കളെയും പ്രവർത്തകരെയും കോർത്തിണക്കി യുഡിഎഫ് മുന്നണിയുമായി ചേർന്നുനില്‍ക്കുന്ന ഒരു ഇടതുപക്ഷ പാർട്ടി രൂപീകരിക്കാനാണ് അൻവർ ലക്ഷ്യമിടുന്നത്.

വിമത നേതാക്കളെ തേടിയുള്ള പര്യടനം

പുതിയ പാർട്ടിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ സിപിഎം വിമത നേതാക്കളെ അൻവർ സന്ദർശിക്കും. പയ്യന്നൂരിലെത്തി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ വി കുഞ്ഞികൃഷ്ണനെയും തളിപ്പറമ്പിലെത്തി ടി കെ ഗോവിന്ദനെയും അദ്ദേഹം നേരിട്ട് കാണും.

ഇതിനോടകം തന്നെ ജി സുധാകരൻ, എ സുരേഷ് എന്നിവരുമായും അൻവർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നേതാക്കളെ മാത്രമല്ല, പാർട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാധാരണ പ്രവർത്തകരെയും തൻ്റെ പാളയത്തിലെത്തിക്കാൻ അൻവർ നീക്കങ്ങള്‍ നടത്തുന്നുണ്ട്.

'റിയല്‍ ലെഫ്റ്റ്' കൂട്ടായ്മയും മടക്കയാത്രയും

മെയ് 15-ന് 'റിയല്‍ ലെഫ്റ്റ്' കൂട്ടായ്മ എന്ന പേരില്‍ തൻ്റെ പുതിയ പാർട്ടി പ്രഖ്യാപിക്കാനാണ് അൻവർ ഒരുങ്ങുന്നത്. സിഎംപിക്ക് സമാനമായ ഇടതുപക്ഷ സ്വഭാവമുള്ള ഒരു പാർട്ടി കെട്ടിപ്പടുക്കാനാണ് ശ്രമം. ഇടതുസ്വതന്ത്രനായി മത്സരിച്ച്‌ നിലമ്പൂരില്‍ നിന്ന് നിയമസഭയിലെത്തിയ അൻവറിന് സിപിഎം അണികള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഇടതുപക്ഷ മനസ്സുള്ളവരെ തന്നില്‍ നിന്ന് അകറ്റിയെന്ന തിരിച്ചറിവിലാണ് അൻവർ വീണ്ടും ഇടതുരാഷ്ട്രീയ പരിസരത്തേക്ക് മടങ്ങുന്നത്.

അതൃപ്തർ പുറത്തുവരുമെന്ന് പ്രതീക്ഷ

സിപിഎമ്മില്‍ അസംതൃപ്തരായ നിരവധി പേരുണ്ടെന്നും അവർക്ക് സുരക്ഷിതമായ ഒരു വേദി ലഭിച്ചാല്‍ പുറത്തുവരുമെന്നുമാണ് അൻവറിൻ്റെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് ജനവിധി വരുന്നതോടെ കൂടുതല്‍ പേർ തൻ്റെ കൂട്ടായ്മയില്‍ ചേരുമെന്ന് അൻവർ കരുതുന്നു. യുഡിഎഫുമായി ചേർന്ന് പോകുന്ന ഒരു ഇടതുപക്ഷ പ്ലാറ്റ്‌ഫോമിനാണ് താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ സിപിഎമ്മില്‍ നിന്നുള്ള അതൃപ്തരെ ലക്ഷ്യമിട്ടുള്ള അൻവറിൻ്റെ നീക്കങ്ങള്‍ക്ക് ഇതുവരെ കാര്യമായ അനുകൂല പ്രതികരണങ്ങള്‍ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

പുതിയ രാഷ്ട്രീയ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: PV Anvar is set to visit Kannur to invite CPM dissidents to his new party, 'Real Left,' which will be officially launched on May 15, 2026.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha