Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സുധീരന്റെ രാജി: വിഷയത്തില്‍ സുധാകരനുമായി ചര്‍ച നടത്തുമെന്ന് താരിഖ് അന്‍വര്‍

സുധീരന്റെ രാജി: വിഷയത്തില്‍ സുധാകരനുമായി ചര്‍ച നടത്തുമെന്ന് താരിഖ് അന്‍വര്‍

കൊച്ചി: ( 25.09.2021) വിഎം സുധീരന്റെ രാജിയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി സംസാരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം താരിഖ് അന്‍വര്‍.

ആവശ്യമെങ്കില്‍ സുധീരനെ കാണുമെന്നും, അടുത്ത രണ്ട് ദിവസം തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാക്കളുമായെല്ലാം ചര്‍ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരന്‍ കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് രാജിവച്ചത്. വെള്ളിയാഴ്ച രാത്രിയാണ് രാജിക്കാര്യം അറിയിച്ചുള്ള കത്ത് വി എം സുധീരന്‍ കെപിസിസി പ്രസി‍ഡന്റ് കെ സുധാകരന് കൈമാറിയത്. കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് സുധീരന്‍റെ രാജി.



അതേസമയം വി എം സുധീരന്റെ പരാതി എന്താണെന്ന് അറിയില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്. രാജി വച്ചുകൊണ്ടുള്ള കത്ത് കെപിസിസിക്ക് കൈമാറിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച അദ്ദേഹം, കത്തിലെ ഉള്ളടക്കം അറിയില്ലെന്നും ഞായറഴ്ച പരിശോധിക്കുമെന്നും കണ്ണൂരില്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha