Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 35,352

തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 35,352

തിരുവനന്തപുരം: ( 17.10.2021) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ശനിയാഴ്ച പവന് 480 രൂപ കുറഞ്ഞ് 35360 ആയിരുന്നു വില.

എന്നാല്‍ ഞായറാഴ്ച എട്ട് രൂപ കുറഞ്ഞ് 35,352 ആയി മാറി. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 4419 രൂപയാണ്.



ഒക്ടോബര്‍ 15 ന് ഗ്രാമിന് 4480 രൂപയിലേക്ക് ഉയര്‍ന്ന ശേഷമായിരുന്നു ഇടിവുണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലും ഡോളറിനെതിരായ ഇന്‍ഡ്യന്‍ രൂപയുടെ പ്രകടനവുമാണ് കേരളത്തിലെ സ്വര്‍ണ വിലയെ കാര്യമായി ബാധിക്കുന്നത്.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha