ബെയ്ജിംങ്: ( 19.11.2019) ചൈനകാരിയായ യുവതി തുടര്‍ച്ചയായ തലചുറ്റലിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചെന്നത്. ഇരുപതാം വയസ്സ് മുതല്‍ പതിവായി തലച്ചുറ്റല്‍ അനുഭവപ്പെട്ടിരുന്നെങ്കിലും എന്നാല്‍ ആദ്യമൊന്നും ഡോക്ടര്‍മാര്‍ക്ക് കാരണം കണ്ടെത്താനായില്ല.
പിന്നീട് യുവതിയുടെ തലച്ചോറ് പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടിയത്. തലച്ചോറിലെ ഒരു പ്രധാനഭാഗമായ സെറിബെല്ലം ഇല്ലാതെയാണ് യുവതി ജീവിക്കുന്നത്. തലച്ചോറിന്റെ സിടി സ്‌കാനിലൂടെയാണ് ഇക്കാര്യം ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
ജനിച്ചപ്പോഴെ യുവതിക്ക് സെറിബെല്ലം ഇല്ലായിരുന്നെന്നും. നടക്കുമ്ബോള്‍ വീണുപോകുന്നത് പതിവായിരുന്നെന്നും ആറാമത്തെയോ ഏഴാമത്തെയോ വയസ്സിലാണ് നടക്കാനും സംസാരിക്കാനും തുടങ്ങിയതെന്ന് യുവതിയുടെ അമ്മ പറയുന്നു.

വൈദ്യശാസ്ത്രത്തിലെ അപൂര്‍മായ കേസാണിതെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. സെറിബെല്ലം ഇല്ലാതെ ജീവിക്കേണ്ടി വരുന്നതിനെക്കുറിച്ച് അമേരിക്കയിലെ ജോണ്‍സ് ഹോപ്പ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോ.
ജെയിംസ് ജേണല്‍ ബ്രെയിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുവതിക്ക് ഇപ്പോഴും ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.