Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉറക്കഗുളികകള്‍ക്ക് പകരമായി മെലാടോണിൻ പതിവാക്കാറുണ്ടോ? മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

ഉറക്കഗുളികകള്‍ക്ക് പകരമായി മെലാടോണിൻ പതിവാക്കാറുണ്ടോ? മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

(KVARTHA) ആരോഗ്യം കാക്കുന്നതില്‍ ഉറക്കത്തിന്റെ പങ്ക് വലുതാണ്. രോഗപ്രതിരോധത്തിനും അമിതവണ്ണത്തെ ചെറുക്കുന്നതിലുമൊക്കെ ആരോഗ്യകരമായ ഉറക്കത്തിന് വലിയ സ്ഥാനമാണുള്ളത്.

എന്നാല്‍ പലർക്കും മരുന്നുകളുടെ സഹായമില്ലാതെ ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ശരീരത്തിന്റെ സ്ലീപ് സൈക്കിള്‍ കൃത്യമാക്കാൻ മെലാടോണിൻ മരുന്നുകളില്‍ അഭയം തേടുന്നവരും നിരവധിയാണ്. സെഡേഷൻ നല്‍കുന്ന ഉറക്കഗുളികകള്‍ പോലെ അപകടകാരികള്‍ അല്ലെങ്കിലും, ഇവയുടെ അനിയന്ത്രിതമായ ഉപയോഗം ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്.

മെലാടോണിനും ഹൃദയാരോഗ്യവും

അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേർണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മെലാടോണിന്റെ ദീർഘകാല ഉപയോഗം ഹൃദയസ്തംഭനം മുതല്‍ മരണം വരെ കാരണമായേക്കാമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ജെറ്റ്ലാഗ് പ്രശ്‌നമുള്ളവരിലും രാത്രി ഉറക്കം ലഭിക്കാത്ത അവസ്ഥയിലുമാണ് സ്ലീപ് സൈക്കിള്‍ കൃത്യമാക്കാൻ മെലാടോണിൻ നിർദേശിക്കുന്നത്. ചില ന്യൂറോഡെവലപ്‌മെന്റല്‍ പ്രശ്നങ്ങള്‍ നേരിടുന്നവരിലും ഇത്തരം മരുന്നുകള്‍ നല്‍കാറുണ്ട്.

പൊതുവേ ഒരുമാസം വരെയൊക്കെയേ ഇത്തരം മരുന്നുകള്‍ സാധാരണയായി നിർദേശിക്കാറുള്ളൂ.

എന്നാല്‍ മരുന്നിന്റെ ഡോസ് കൂടുന്നത് ഹൃദയാരോഗ്യം തകരാറിലാക്കുമെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. മെലാടോണിൻ പാരാസിമ്പതറ്റിക് സിസ്റ്റത്തെ ആക്ടീവേറ്റ് ചെയ്യും. ഇതുമൂലം ഹൃദയമിടിപ്പും രക്തസമ്മർദവും കുറയും. നേരത്തേ ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും രക്തസമ്മർദത്തിന് മരുന്നു കഴിക്കുന്നവരും മെലാടോണിൻ അനിയന്ത്രിതമായി എടുത്താല്‍ ഹൃദയമിടിപ്പിന്റെ താളംതെറ്റാനും രക്തസമ്മർദം വൻതോതില്‍ കുറയാനും ഇത് കാരണമാകും.

എന്താണ് മെലാടോണിൻ?

തലച്ചോറിലെ പീനിയല്‍ ഗ്രന്ഥി സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന ഒരു ഹോർമോാനാണ് മെലാടോണിൻ. ഉറങ്ങുകയും ഉണരുന്നതിന്റെയും ചക്രം അഥവാ സിർക്കാഡിയൻ റിഥം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. രാത്രിയാകുന്നതോടെ ഈ ഹോർമോണിന്റെ അളവ് കൂടുകയും പകല്‍ സമയത്ത് വെളിച്ചമാകുന്നതോടെ കുറയുകയും ചെയ്യും. ഉറക്കത്തില്‍ തടസ്സം നേരിടുന്നവരിലും ജെറ്റ്ലാഗ് സാഹചര്യങ്ങളിലും രാത്രി ഷിഫ്റ്റ് ജോലിക്കാർക്കുമൊക്കെയുമാണ് ഇത് പ്രധാനമായും നിർദേശിക്കാറുള്ളത്.

പഠനം കണ്ടെത്തിയ വിവരങ്ങള്‍

ന്യൂയോർക്കിലെ ബ്രൂക്ലിനില്‍ നിന്നുള്ള SUNY ഡൗണ്‍സ്റ്റേറ്റ് ഹെല്‍ത്ത് സയൻസസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ഒരുവർഷത്തിലേറെയായി മെലാടോണിൻ ഉപയോഗിക്കുന്നവരില്‍, ഉപയോഗിക്കാത്തവരെ അപേക്ഷിച്ച്‌ ഹൃദയസംബന്ധമായ തകരാറുകള്‍ക്കുള്ള സാധ്യത 90 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി. മെലാടോണിൻ ഗ്രൂപ്പിലുള്ളവർ നോണ്‍ മെലാടോണിൻ ഗ്രൂപ്പിലുള്ളവരെ അപേക്ഷിച്ച്‌ ഹൃദയസ്തംഭനം മൂലം ആശുപത്രിയില്‍ പ്രവേസിപ്പിക്കപ്പെടാനുള്ള സാധ്യത ഏകദേശം 3.5 മടങ്ങ് കൂടുതലാണ്.

സുഖകരമായ ഉറക്കത്തിന് ചില മുൻകരുതലുകള്‍

മരുന്നുകളെ മാത്രം ആശ്രയിക്കാതെ സ്വാഭാവികമായി നല്ല ഉറക്കം നേടിയെടുക്കാൻ താഴെ പറയുന്ന ശീലങ്ങള്‍ പാലിക്കാവുന്നതാണ്:

● സ്ക്രീൻ ടൈം കുറയ്ക്കുക (ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഫോണ്‍ ഉപയോഗം ഒഴിവാക്കുക).
● ഉറക്കത്തിന് മുമ്പ് മെഡിറ്റേഷൻ പതിവാക്കുക.
● ഉറക്കത്തിന് രണ്ടുമണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക.
● അത്താഴത്തിന് അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക, ദഹിക്കാൻ എളുപ്പമുള്ള ലഘുഭാരം തിരഞ്ഞെടുക്കുക.
● ഉത്തേജന സ്വഭാവമുള്ള ചായ, കാപ്പി, കോള എന്നിവ ഉറക്കത്തിനുമുമ്പ് ഒഴിവാക്കുക.
● ദിവസവും കൃത്യസമയത്ത് ഉറങ്ങാനും എഴുന്നേല്‍ക്കാനും ശ്രമിക്കുക.
● ശാന്തമായ അന്തരീക്ഷം ഒരുക്കുകയും ഉറങ്ങുന്നതിനു മുൻപ് ഇഷ്ടമുള്ള മൃദുവായ സംഗീതം കേള്‍ക്കുകയോ പുസ്തകം വായിക്കുകയോ ചെയ്യാം.

പുതിയ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്. കൂടുതല്‍ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: Study warns long-term melatonin use may increase heart failure risks.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha