തിരുവനന്തപുരം: ( 19.11.2019) വിദ്യാഭ്യാസത്തിലും ജീവിതത്തിലും എ പ്ലസ് കരസ്ഥമാക്കുന്ന തലമുറയെ സൃഷ്ടിക്കലാണ് പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. കാട്ടാക്കടയെ പൊതുവിദ്യാഭ്യാസ രംഗത്തെ സമ്ബൂര്‍ണ ഡിജിറ്റല്‍ മണ്ഡലമായി പ്രഖ്യാപിക്കുന്ന ചടങ്ങ് പ്ലാവൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് ഗുണപ്രദമാകുന്ന നിലയില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മറ്റ് മണ്ഡലങ്ങള്‍ക്ക് കാട്ടാക്കട മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
മൂന്നുകോടി രൂപ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് നവീകരിക്കുന്ന പ്ലാവൂര്‍ സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു.
മൂന്നുകോടി രൂപ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് നവീകരിക്കുന്ന പ്ലാവൂര്‍ സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു.
ഐബി സതീഷ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ആര്‍ രമകുമാരി, കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് അജിത, വൈസ് പ്രസിഡന്റ് കെ ശരത്ചന്ദ്രന്‍ നായര്‍, ജനപ്രതിനിധികള്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി മനോജ് കുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ ജവാദ് എസ് എന്നിവര്‍ പങ്കെടുത്തു.

