കണ്ണൂർ: (KVARTHA) ഭാര്യ വിവാഹമോചനത്തിന് കേസ് കൊടുത്ത വൈരാഗ്യത്തില്‍ അമ്മായിയമ്മയുടെ കാറിന്റെ ടയറുകള്‍ കുത്തിക്കീറി നശിപ്പിച്ച മരുമകനെതിരെ പോലീസ് കേസെടുത്തു.
പരിയാരം പോലീസാണ് ദീപക് കാക്കാമണി (46) ക്കെതിരെ കേസെടുത്തിരിക്കുന്നത്. പിലാത്തറ സ്റ്റാർ ഹെല്‍ത്ത് ഇൻഷുറൻസ് കമ്പനി മാനേജരായ പെരിന്തട്ട പുറക്കുന്ന് തവിടിശേരിയിലെ കൂലേരി വീട്ടില്‍ ലീന സുകുമാരന്റെ (57) പരാതിയിലാണ് പോലീസ് നടപടി.
ഓഫീസിന് മുന്നില്‍ വെച്ച് അതിക്രമം
സെപ്റ്റംബർ ഒന്നിന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ലീന ജോലി ചെയ്യുന്ന ഓഫീസിന് മുന്നില്‍ നിർത്തിയിട്ട വാഹനത്തിന് നേരെയായിരുന്നു അതിക്രമം. റോയല്‍ കോംപ്ലക്സില്‍ പ്രവർത്തിക്കുന്ന ലീനയുടെ ഓഫീസിന്റെ പാർക്കിങ് ഏരിയയില്‍ നിർത്തിയിട്ട കാറിന്റെ ടയറുകളാണ് ദീപക് കുത്തിക്കീറി നശിപ്പിച്ചത്. കെഎല്‍-86 ഡി-0708 (KL 86 D 0708) എന്ന കാറിന് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തില്‍ 20,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു.
പുതിയ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്. കൂടുതല്‍ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Man slashes mother-in-law's car tires in Kannur over divorce dispute.

