Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല ഓരോ മലയാളിക്കും താല്‍പര്യമുണ്ട്; മുഖ്യമന്ത്രി വി ഡി സതീശന് ഫേസ്ബുക്കിലൂടെ മറുപടി നല്‍കി കെ കെ രാഗേഷ്

വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല ഓരോ മലയാളിക്കും താല്‍പര്യമുണ്ട്; മുഖ്യമന്ത്രി വി ഡി സതീശന് ഫേസ്ബുക്കിലൂടെ മറുപടി നല്‍കി കെ കെ രാഗേഷ്

കണ്ണൂർ: (KVARTHA) വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് മറുപടിയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്.

വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല ഓരോ മലയാളിക്കും താല്‍പര്യമുണ്ടെന്ന് കെ കെ രാഗേഷ് ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിൻ്റെ പൊതുമുതല്‍ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണതെന്നും അസഹിഷ്ണുത കാണിച്ചാല്‍ മുഖ്യമന്ത്രിയോട് തിരിച്ചും ചോദ്യങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചോദിക്കുമ്പോള്‍ പൊതുപ്രവർത്തകരെ വിരട്ടി നിർത്താൻ നോക്കരുത്. ചോദ്യം ഉയരുമ്പോഴുള്ള അസ്വസ്ഥത കണ്ടാല്‍ മുഖ്യമന്ത്രി പ്രതിരോധത്തിലാണെന്ന് മനസിലാവും. ഇനിയും ചോദ്യങ്ങള്‍ ഉയരുമെന്നും കെ കെ രാഗേഷ് കൂട്ടിച്ചേർത്തു.

അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രി

സിപിഎം ജില്ലാ സെക്രട്ടറിക്ക് എന്താണ് വിഴിഞ്ഞത്ത് കാര്യം എന്ന നിലയില്‍ മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തില്‍ ചോദിച്ചതായി കണ്ടു. കേരളത്തിൻ്റെ പൊതുമുതല്‍ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയുടെ താല്‍പര്യം ജില്ലാ സെക്രട്ടറിക്കുണ്ട്. ജനാധിപത്യബോധത്തിൻ്റെ താല്‍പര്യമാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്കാര്യം ചോദിക്കുമ്പോള്‍ ഇത്രമാത്രം അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിയോട്, തിരിച്ചും ചോദ്യങ്ങളുണ്ടാകും. അതിതാണ്, എന്താണ് വിഴിഞ്ഞത്തോടുള്ള താങ്കളുടെ 'അമിത താല്‍പര്യം'? വാർത്താസമ്മേളനങ്ങളില്‍ ചോദ്യം ചോദിക്കുന്ന അപൂർവം ചില മാധ്യമങ്ങളെ വിരട്ടുകയും പരിഹസിക്കുകയും ചെയ്യുന്നത് താങ്കളുടെ ശൈലിയാണ്.

പൊതു പ്രവർത്തകരെയാകെ അത്തരത്തില്‍ വിരട്ടി നിർത്താമെന്ന് കരുതരുത്. ഓഹരി വില്‍പ്പന സംബന്ധിച്ച ചോദ്യമുയരുമ്പോള്‍, കാണിക്കുന്ന അസ്വസ്ഥത കണ്ടാല്‍, താങ്കള്‍ പ്രതിരോധത്തിലാണെന്നാണ് വിചാരിക്കേണ്ടത്. വാക്കുകള്‍, ശരീര ഭാഷ തുടങ്ങിയവയെല്ലാം മുഖ്യമന്ത്രിക്ക് ചേർന്ന രീതിയിലല്ല.

സംശയങ്ങള്‍ ബാക്കി

ധനം, നിയമം, തുറമുഖം വകുപ്പുകള്‍ ബോധപൂർവം ഏറ്റെടുത്തത്, ഭരണത്തിലേറും മുൻപ് പ്രത്യേക വിമാനത്തില്‍ മംഗ്ളൂരില്‍ പോയി അദാനി അധികൃതരെ കണ്ടത്, സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറാൻ അദാനി കമ്പനി തീരുമാനിച്ചത്, വിഴിഞ്ഞം പോർട്ട് മുൻ എംഡിയെ തിടുക്കപ്പെട്ട് മാറ്റിയത് തുടങ്ങിയ കാര്യങ്ങളില്‍ മലയാളികള്‍ക്ക് ഇപ്പോഴും സംശയങ്ങളുണ്ട്. അക്കാര്യത്തില്‍ ഇനിയും ചോദ്യങ്ങള്‍ ഉയരുക തന്നെ ചെയ്യുമെന്നും കെ കെ രാഗേഷ് പ്രസ്താവനയില്‍ പറഞ്ഞു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും പങ്കുവെക്കുക. പുതിയ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. അഭിപ്രായങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: CPM Kannur District Secretary K K Ragesh strongly criticized Chief Minister VD Satheesan over the Vizhinjam port share transfer issue. Responding to the CM's remarks, Ragesh stated that every Malayali is interested in protecting the state's public assets.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha