Thursday, 29 Jul, 11.16 am കെ വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്‌
'വ്യാജന്മാര്‍ പലരൂപത്തിലും വരും, പ്രൊഫൈലുകള്‍ തിരിച്ചറിയാന്‍ ഇതാ വഴികള്‍'; വഴി പറഞ്ഞുകൊടുത്ത് അവസാനം പുലിവാല് പിടിച്ച്‌ കേരളാപൊലീസ്

തിരുവനന്തപുരം: ( 29.07.2021) വ്യാജന്മാരെ കണ്ടുപിടിക്കാന്‍ വഴി പറഞ്ഞ് കൊടുത്ത് അവസാനം വിവാദത്തിലായി കേരളാപൊലീസ്. 'വ്യാജന്മാര്‍ പലരൂപത്തിലും വരും, വ്യാജ പ്രൊഫൈലുകള്‍ തിരിച്ചറിയാന്‍ ഇതാ വഴികള്‍' എന്ന പേരിലായിരുന്ന പോസ്റ്റ്.

തുടക്കത്തില്‍ പൊലീസ് ഈ പോസ്റ്റ് ഇട്ടപ്പോള്‍ അതില്‍ വ്യാജ പ്രൊഫൈലുകള്‍ തിരിച്ചറിയാന്‍ ഒന്‍പത് നിര്‍ദേശങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ പലതും സോഷ്യല്‍ മീഡിയയില്‍ ചര്‍ചയായതോടെ
പൊലീസ് വൈകാതെ തന്നെ ഇവ തിരുത്തി.

ആദ്യം ഇട്ട പോസ്റ്റിലെ 6,7,8 നിര്‍ദേശങ്ങള്‍

*ഒരു സ്ത്രീയുടെ പ്രൊഫൈലില്‍ 4000 ല്‍ കൂടുതല്‍ ഫ്രണ്ട്സും ഫോളോവേഴ്സും ഉണ്ടെങ്കില്‍ ഫെയ്കിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്

*സാധാരണയായി ഭൂരിഭാഗം പെണ്‍കുട്ടികളും ഫോണ്‍ നമ്ബര്‍ ചേര്‍ക്കാറില്ല, പ്രൊഫൈലില്‍ പരസ്യമായി ഇടാറില്ല. പെണ്‍കുട്ടികളുടെ പേരും ചിത്രവും അടങ്ങിയ പ്രൊഫൈലില്‍ ഫോണ്‍ നമ്ബര്‍ പരസ്യമായി കൊടുത്തിട്ടുണ്ടെങ്കില്‍ അതൊരു വ്യാജന്‍ ആകാനാണ് സാധ്യത.

*ഫ്രണ്ട്സ് ലിസ്റ്റ് പരിശോധിക്കുക. ഒരു സ്ത്രീയുടെ അകൗണ്ടില്‍ ഭൂരിപക്ഷവും പുരുഷന്മാര്‍, അല്ലെങ്കില്‍ പുരുഷ അകൗണ്ടില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ ആയിരിക്കുന്നത് വ്യാജന്റെ ലക്ഷണമാണ്.



എന്നാല്‍ ഈ പോസ്റ്റ് മൂലം ട്രോളര്‍മാരുടെ കയ്യിലകപ്പെട്ടിരിക്കുകയാണ് കേരളാപൊലീസ്. വാട്സ്‌ആപ് മാമന്മാരുടെ നിലവാരത്തിലുള്ള നിര്‍ദേശങ്ങളായി പോയി എന്നത് അടക്കം അനവധി കമന്‍റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ വ്യാജ പ്രൊഫൈല്‍ കണ്ടുപിടിക്കാന്‍ അഞ്ച് നിര്‍ദേശങ്ങള്‍ മാത്രമാണ് കേരള പൊലീസിന്‍റെ പോസ്റ്റിലുള്ളത്. പോസ്റ്റിന് അടിയിലെ കമന്‍റുകളില്‍ തന്നെ വ്യാപകമായ ട്രോളുകളാണ് വന്നിരുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: kvartha
Top