Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആന്ത്രോപിക്കുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച്‌ യു‌എസ്‌ടി

ആന്ത്രോപിക്കുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച്‌ യു‌എസ്‌ടി

തിരുവനؓന്തപുരം, 08 ജൂലായ് 2026: പ്രമുഖ എഐ ഡിജിറ്റല്‍ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിയും, ക്ലോഡ് എഐ മോഡലുകള്‍ വികസിപ്പിക്കുന്ന എഐ സുരക്ഷാ-ഗവേഷണ സ്ഥാപനമായ ആന്ത്രോപിക്കും തന്ത്രപ്രധാനമായ പങ്കാളിത്തതില്‍ ഏർപ്പെട്ടു.

ഗ്ലോബല്‍ 1000 സംരംഭങ്ങളെ എ ഐ മികവ് കൈവരിക്കാൻ സഹായിക്കുക എന്നതാണ് ഈ സുപ്രധാന പങ്കാളിത്തത്തിന്റെ ലക്ഷ്യം.

ഈ സഹകരണത്തിന്റെ ഭാഗമായി, ഉപഭോക്താക്കള്‍ക്കായി യു‌എസ്‌ടി രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന എഞ്ചിനീയറിംഗ് സംവിധാനങ്ങളിലും പ്രവർത്തന രീതികളിലും ക്ലോഡ് സാങ്കേതികവിദ്യ സംയോജിപ്പിക്കാനാകും. ഇതിലൂടെ, ചെറിയ തോതിലുള്ള എഐ പരീക്ഷണങ്ങളില്‍ നിന്ന് മാറി, ഉപഭോക്തൃ സ്ഥാപനങ്ങളുടെ പ്രധാന ബിസിനസ് സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന, സുരക്ഷിതവും വിശ്വാസ്യതയുള്ളതുമായ വലിയ തോതിലുള്ള എഐ വിന്യാസത്തിലേയ്ക്ക് മാറാൻ സാധിക്കും.

ഈ പങ്കാളിത്തത്തിലൂടെ ആന്ത്രോപിക്കിന്റെ ക്ലോഡ് മോഡലുകളെ യു‌എസ്‌ടിയുടെ പരിചയം, എഞ്ചിനീയറിംഗ് മികവ്, വിവിധ മേഖലകളിലെ വൈദഗ്ധ്യം എന്നിവയുമായി സംയോജിപ്പിക്കുന്നു. ഇതുവഴി, ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള ബിസിനസ് സംവിധാനങ്ങളില്‍ ക്ലോഡിന്റെ വിന്യാസം കൂടുതല്‍ വേഗത്തിലും സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉപയോഗപ്പെടുത്താനും നടപ്പിലാക്കാനും കഴിയും.

ഉത്തരവാദിത്തത്തോടെയുള്ള എഐ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന പൊതുവായ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പങ്കാളിത്തം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ക്ലോഡ് പാർട്നർ നെറ്റ്‌വർക്ക് സർവീസസ് വിഭാഗത്തിലെ ഗ്ലോബല്‍ പ്രീമിയർ പാർട്നർ എന്ന നിലയില്‍ യു‌എസ്‌ടിയുടെ സ്ഥാനം ഇത് കൂടുതല്‍ ശക്തമാക്കുന്നു. അതോടൊപ്പം, എഐ വിന്യാസം പരീക്ഷണ ഘട്ടത്തില്‍ മാത്രം ഒതുക്കാതെ, വിശ്വാസ്യതയോടെ വലിയ തോതില്‍ ഉപയോഗിക്കാവുന്ന സംവിധാനങ്ങളായി മാറ്റാൻ സ്ഥാപനങ്ങളെ സഹായിക്കുന്ന യു‌എസ്‌ടിയുടെ കഴിവും ഈ പങ്കാളിത്തത്തിലൂടെ കൂടുതല്‍ വിപുലമാകും. ക്ലോഡ് മോഡലുകളെ യു‌എസ്‌ടിയുടെ എഞ്ചിനീയറിംഗ് പരിചയം, വിവിധ വ്യവസായ മേഖലകളിലെ ആഴത്തിലുള്ള അറിവ്, ആഗോള സേവന വിതരണ സംവിധാനങ്ങള്‍ എന്നിവയുമായി സംയോജിപ്പിക്കുന്നതിലൂടെ, സങ്കീർണമായ ബിസിനസ് സാഹചര്യങ്ങളിലുടനീളം ക്ലോഡ് സാങ്കേതികവിദ്യ കൂടുതല്‍ ആത്മവിശ്വാസത്തോടെ സ്വീകരിക്കാനും ഫലപ്രദമായി ഉപയോഗിക്കാനും ഉപഭോക്താക്കള്‍ക്ക് കഴിയും.

സെമികണ്ടക്ടർ, ഓട്ടോമോട്ടീവ്, നിർമാണം, ടെലികോം, എംബെഡഡ് സിസ്റ്റംസ്, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ മേഖലകളിലെ കമ്പനികള്‍ ഡിസൈൻ പരിശോധന, ചിപ്പ് പരിശോധന, ഫാക്ടറി പ്രവർത്തനങ്ങള്‍, ഫീല്‍ഡ് സർവീസസ്‌ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എഞ്ചിനീയറിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് യു‌എസ്‌ടി ക്ലോഡ് സംവിധാനം സംയോജിപ്പിക്കുന്നു. ഇതിലൂടെ, ഡിസൈനിലെ പിഴവുകള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താനും, ചിപ്പ് പരിശോധനാ പ്രക്രിയ വേഗത്തിലാക്കാനും, ഫാക്ടറി പ്രവർത്തനങ്ങളില്‍ നിന്ന് ഉപഭോക്തൃ മേഖലകളിലെ ഉപയോഗം വരെ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും ഒരൊറ്റ സംവിധാനമായി പ്രവർത്തിപ്പിക്കാനും ടീമുകള്‍ക്ക് കഴിയും. ഈ പ്രക്രിയകള്‍ ഫിസിക്കല്‍ എഐയുടെ അടിസ്ഥാനഘടകങ്ങളാണ്. ഉല്‍പ്പാദന പ്രവർത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഉപകരണങ്ങളിലേക്കും റോബോട്ടിക് സംവിധാനങ്ങളിലേക്കും ഐ ഐയെ പ്രായോഗികമായി എത്തിക്കുന്നതില്‍ ഇതു നിർണായക പങ്കുവഹിക്കുന്നു.

ഇതിന് ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളിലൊന്നാണ് യു‌എസ്‌ടി-ഐഡെക്. ഹാർഡ്‌വെയർ, സിലിക്കണ്‍ സാധൂകരണ പ്രക്രിയകളുടെ പ്രവർത്തനക്ഷമതയില്‍ ഈ പ്ലാറ്റ്‌ഫോം ഇതിനകം തന്നെ ഗണ്യമായ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. ക്ലോസ്ഡ്-ലൂപ്പ് ഏജന്റിക് വാലിഡേഷൻ പൈപ്പ്‌ലൈൻ ഉപയോഗിക്കുന്നതിലൂടെ സാധാരണ നാല് ദിവസം വേണ്ടിവരുന്ന പരിശോധനാ പ്രക്രിയ 48 മണിക്കൂറായി ചുരുക്കാനും സാധിച്ചിട്ടുണ്ട്. നിലവില്‍, വേഗതയാർന്ന വാലിഡേഷൻ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് യു‌എസ്‌ടി ലക്ഷ്യമിടുന്നത്. തകരാറുകള്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്താനും, എൻജിനീയർമാർക്ക് അധിക ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കിക്കൊണ്ട് പരിശോധനാ പ്രക്രിയയുടെ വേഗതയും കാര്യക്ഷമതയും കൂടുതല്‍ വർധിപ്പിക്കാനും സാധിക്കും.

വ്യവസായ പ്ലാറ്റ്‌ഫോമുകളിലേക്കും ഹൊറിസോണ്ടല്‍ എന്റർപ്രൈസ് പ്ലാറ്റ്‌ഫോമുകളിലേക്കും യു എസ് ടി ക്ലോഡിനെ സംയോജിപ്പിക്കും. ഈ സംയോജനങ്ങളിലൂടെ, കൃത്യത, ഡാറ്റാ സംരക്ഷണം, മാനദണ്ഡങ്ങള്‍ പാലിക്കല്‍, വിശ്വാസ്യത എന്നിവ നിർണായകമായ മേഖലകളില്‍ എഐ പ്രയോജനപ്പെടുത്തുന്നതിനുള്ള ഏകീകൃത മാർഗം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

യു‌എസ്‌ടി കെയർപാത്ത് പ്ലാറ്റ് ഫോമില്‍ ക്ലോഡ് ഉപയോഗിച്ച്‌ സേവനങ്ങള്‍, പരിചരണ മാനേജ്‌മെന്റ്, ക്ലെയിംസ് പ്രവർത്തനങ്ങള്‍ എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കും. പരിചരണ ടീമുകള്‍ക്ക് തത്സമയത്തില്‍ ഏകീകൃത കാഴ്ചപ്പാട് ലഭ്യമാകുന്നു. കൂടാതെ, ക്ലോഡ് കോഡും എംസിപി കണക്ടറുകളും ഈ പ്ലാറ്റ്‌ഫോമിനെ നേരിട്ട് ക്ലെയിംസ്, കെയർ മാനേജ്‌മെന്റ് സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നു.

ടെലികോം മേഖലയില്‍, യു‌എസ്‌ടി ഇന്റലിഓപ്സ് നെറ്റ്‌വർക്ക് പ്രവർത്തനങ്ങള്‍, സർവീസ് അഷ്വറൻസ് , ഒ എസ് എസ് / ബി എസ് എസ് നവീകരണം എന്നീ ഘടകങ്ങളിലേയ്ക്കു ക്ലോഡിനെ സംയോജിപ്പിക്കും. സേവന പ്രശ്നങ്ങള്‍ തിരിച്ചറിയാനും, പരാജയങ്ങള്‍ മുൻകൂട്ടി പ്രവചിക്കാനും, അംഗീകൃത പ്രതികരണ പ്രവർത്തന പ്രവാഹങ്ങളിലൂടെയും സുരക്ഷിതമായ സിസ്റ്റം സംയോജനങ്ങളിലൂടെയും സേവന തടസ്സങ്ങളുടെ ദൈർഘ്യം കുറയ്ക്കാനും സഹായിക്കുന്നതിനായി പ്ലാറ്റ്‌ഫോമില്‍ ക്ലോഡിന്റെ റീസണിംഗ് ലെയർ സംയോജിപ്പിക്കുന്നു.

ബാങ്കിംഗ് മേഖലയിലും നേട്ടങ്ങള്‍ സാധ്യമാകും. ഒട്ടു മിക്ക മധ്യ-തല ബാങ്കുകളും ഇപ്പോഴും തത്സമയ ബാങ്കിംഗിനായി രൂപകല്‍പ്പന ചെയ്തതല്ലാത്ത, രാത്രികാല ബാച്ച്‌ പ്രോസസ്സിംഗിനെ ആശ്രയിക്കുന്ന പഴയ കോർ സംവിധാനങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഓരോ പുതിയ സംയോജനത്തിനും ഉല്‍പ്പന്ന മാറ്റങ്ങള്‍ക്കും മാസങ്ങളോളം വെൻഡർ ആശ്രിതമായ പ്രവർത്തനങ്ങള്‍ ആവശ്യമായി വരുന്നു. യു‌എസ്‌ടി ഫിൻഎക്സ് , പാരമ്പര്യ ബാങ്കിംഗ് സംവിധാനങ്ങളെ ഓപ്പണ്‍ ബാങ്കിംഗിനും എപിഐ-ഫസ്റ്റ് ഇന്റഗ്രേഷനുകള്‍ക്കുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഏകീകൃത ആധുനിക തത്സമയ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്നു. ക്ലോഡ് ഈ പ്ലാറ്റ്‌ഫോമിന്റെ എഐ ശേഷികള്‍ക്ക് കരുത്തേകുന്നു. ഇതിലൂടെ ഉപഭോക്തൃ ഓണ്‍ബോർഡിംഗ് വേഗത്തിലാക്കാനും, പ്രോസസ്സിംഗ് ഓട്ടോമേറ്റ് ചെയ്യാനും, അക്കൗണ്ട് വിവരങ്ങളിലേക്കു ജീവനക്കാർക്ക് കൂടുതല്‍ വേഗത്തില്‍ പ്രവേശനം ലഭ്യമാക്കാനും സാധിക്കുന്നു.

യു‌എസ്‌ടി ഉപഭോക്താക്കള്‍ക്ക് മാറ്റത്തിന്റെ വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന എല്ലാ മേഖലകളിലും ക്ലോഡിനെ പ്രയോജനപ്പെടുത്തുന്നു. കണ്‍സള്‍ട്ടിംഗ് മേഖലയില്‍, ടീമുകള്‍ ക്ലോഡ് ഉപയോഗിച്ച്‌ പ്രവർത്തന പ്രവാഹങ്ങളും പരിവർത്തന റോഡ്‌മാപ്പുകളും പുനർരൂപകല്‍പ്പന ചെയ്യുന്നു. ഇതിലൂടെ എന്റർപ്രൈസുകള്‍ക്ക് വിവിധ പ്രവർത്തന മേഖലകളിലുടനീളം എഐ സ്വീകരിക്കാനും, ചേഞ്ച് മാനേജ്മെന്റ്റ് സംവിധാനങ്ങളെ ഒറ്റത്തവണ പദ്ധതിയായി കാണുന്നതിന് പകരം ആവർത്തിച്ച്‌ നടപ്പാക്കാവുന്ന ഒരു പ്രക്രിയയാക്കി മാറ്റാനും സഹായിക്കുന്നു.

ഭാവിയില്‍, യു‌എസ്‌ടി ക്ലോഡിനെ റീട്ടെയില്‍, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, നിർമാണം എന്നീ മേഖലകളിലെ സ്വന്തം പ്ലാറ്റ്‌ഫോമുകളിലേക്കും വ്യാപിപ്പിക്കും. ഇതിലൂടെ മെർച്ചൻഡൈസിംഗ്, ഇൻവെന്ററി ആസൂത്രണം എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കാനും, ഡിജിറ്റല്‍ കൊമേഴ്‌സ് ശക്തിപ്പെടുത്താനും, വിതരണ ശൃംഖലാ പ്രവർത്തനങ്ങള്‍ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.

യു‌എസ്‌ടി ഇതിനകം തന്നെ സ്വന്തം പ്രവർത്തന മേഖലകളിലുട നീളം എഐ പ്രയോജനപ്പെടുത്തുകയും, ക്ലോഡ്, ക്ലോഡ് കോവർക്ക് എന്നിവയുടെ ഉപയോഗം തുടർച്ചയായി വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. യു‌എസ്‌ടിയില്‍ കരാറുകള്‍, നിയമ വിഭാഗം, ടാലന്റ് മാനേജ്മെന്റ്, മാർക്കറ്റിംഗ്, ഇൻഫ്രാസ്ട്രക്ചർ, ധനകാര്യ വിഭാഗങ്ങള്‍ എന്നിവയിലുടനീളം ഈ ശേഷികള്‍ വിന്യസിക്കുന്നത് നവീകരണത്തോടും പ്രവർത്തന മികവിനോടുമുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധത പ്രകടമാക്കുന്നു.

എന്റർപ്രൈസ് തലത്തില്‍ ക്ലോഡ് ഉപയോഗിച്ച്‌ വികസിപ്പിക്കാൻ പ്രാപ്തരായ 20,000 ഡെവലപ്പർമാരെയും വ്യവസായ വിദഗ്ധരെയും പരിശീലിപ്പിക്കാൻ യു‌എസ്‌ടി പ്രതിജ്ഞാബദ്ധമാണ്. ആന്ത്രോപ്പിക്കുമായുള്ള സഖ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്, യു‌എസ്‌ടിയെ ഒരു എഐ-നേറ്റീവ് സ്ഥാപനമായി മാറ്റുന്നതിനുള്ള പരിവർത്തനത്തിന് പിന്തുണ നല്‍കുക എന്നതാണ്. ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല; യു‌എസ്‌ടി സ്വന്തം ആഭ്യന്തര പ്രവർത്തന രീതികളില്‍ എഐയെ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതില്‍ നിന്നാണ് ഈ മാറ്റം ആരംഭിക്കുന്നത്. ഈ സഖ്യത്തിന്റെ ഭാഗമായി, യു‌എസ്‌ടിയിലെ ലോകമെമ്പാടുമുള്ള 20,000 ജീവനക്കാർക്ക് ക്ലോഡ് ഉപയോഗത്തില്‍ പരിശീലനവും സർട്ടിഫിക്കേഷനും നല്‍കാൻ പദ്ധതിയിടുന്നു.

"ആന്ത്രോപിക്കുമായുള്ള ഈ പങ്കാളിത്തം, എഐയുടെ സാധ്യതകള്‍ ആത്മവിശ്വാസത്തോടെ ഉപയോഗപ്പെടുത്താനും മികച്ച ബിസിനസ് നേട്ടങ്ങള്‍ കൈവരിക്കാനും ഉപഭോക്താക്കളെ സഹായിക്കാനുള്ള യു‌എസ്‌ടിയുടെ ശക്തമായ പ്രതിബദ്ധതയാണ് വെളിവാക്കുന്നത്. ക്ലോഡ് മികവുകളെ യു‌എസ്‌ടിയുടെ എഞ്ചിനീയറിംഗ് പരിചയം, വിവിധ വ്യവസായ മേഖലകളിലെ പരിജ്ഞാനം, സേവനങ്ങള്‍ നല്‍കുന്നതിലെ വൈദഗ്ധ്യം എന്നിവയുമായി ബന്ധിപ്പിച്ച്‌, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വ്യവസായ പരിഹാരങ്ങളും ഡിജിറ്റല്‍, എഞ്ചിനീയറിംഗ് സേവനങ്ങളും ഞങ്ങള്‍ നല്‍കുന്നു. ഇതിലൂടെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്താനും, ബിസിനസ് വളർച്ച വേഗത്തിലാക്കാനും, സുരക്ഷിതവും വിശ്വാസ്യതയുള്ളതുമായ രീതിയില്‍ എഐ അധിഷ്ഠിത തീരുമാനങ്ങള്‍ നടപ്പാക്കാനും ഉപഭോക്താക്കളെ സഹായിക്കാനാകും," യു‌എസ്‌ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര പറഞ്ഞു.

"ആഗോള തലത്തിലുള്ള പ്രമുഖ ബാങ്കുകള്‍, ടെലികോം കമ്പനികള്‍, നിർമാണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പുതിയ സാങ്കേതികവിദ്യകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ യു‌എസ്‌ടി സഹായിക്കുന്നു. ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്ന സംവിധാനങ്ങളില്‍ ക്ലോഡ് ഉപയോഗിക്കുന്നതിന് മുമ്പ്, യു‌എസ്‌ടി സ്വന്തം എഞ്ചിനീയറിംഗ് പ്രവർത്തനങ്ങളില്‍ അത് പരീക്ഷിച്ച്‌ വിജയകരമാക്കുകയും, 20,000 ജീവനക്കാർക്ക് ക്ലോഡ് ഉപയോഗിക്കുന്നതില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നു," ആന്ത്രോപിക്ക് ചീഫ് കൊമേഴ്സ്യല്‍ ഓഫീസർ പോള്‍ സ്മിത്ത് പറഞ്ഞു.

"കണ്‍സള്‍ട്ടിംഗ് പ്ലാറ്റ്‌ഫോമുകള്‍, എഞ്ചിനീയറിംഗ് സേവനങ്ങള്‍, വ്യവസായ പരിഹാരങ്ങള്‍ എന്നിവയിലുടനീളം യു‌എസ്‌ടി രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന രീതികളില്‍ ക്ലോഡിനെ സംയോജിപ്പിക്കുകയാണ് ഞങ്ങള്‍. ആന്ത്രോപിക്കുമായുള്ള ഈ പങ്കാളിത്തം, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച ഫലങ്ങള്‍ പ്രദാനം ചെയ്യാനും, വിശ്വാസം, മേല്‍നോട്ടം, ദീർഘകാല നേട്ടം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു എഐ-നേറ്റീവ് സ്ഥാപനമായി യു‌എസ്‌ടിയുടെ പരിവർത്തനം മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കുന്നു," യു‌എസ്‌ടി പ്രസിഡന്റ് മനു ഗോപിനാഥ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com