Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അടിസ്ഥാന പലിശനിരക്കുകള്‍ വൈകാതെ കൂട്ടിയേക്കുമെന്ന സൂചന നല്‍കി ആര്‍ബിഐ

അടിസ്ഥാന പലിശനിരക്കുകള്‍ വൈകാതെ കൂട്ടിയേക്കുമെന്ന സൂചന നല്‍കി ആര്‍ബിഐ

ന്യൂഡല്‍ഹി∙ അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകള്‍ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന നല്‍കി റിസർവ് ബാങ്കിന്റെ പണനയസമിതി (എംപിസി) യോഗത്തിന്റെ മിനിറ്റ്സ്.

ഓഗസ്റ്റ് 5ന് നടന്ന യോഗത്തിന്റെ മിനിറ്റ്സാണ് പ്രസിദ്ധീകരിച്ചത്.

തുടർച്ചയായി 4 തവണയായി അടിസ്ഥാന പലിശനിരക്കില്‍ എംപിസി മാറ്റം വരുത്തിയിട്ടില്ല.

എന്നാല്‍ സമിതി അംഗങ്ങളായ ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്രയുടെയും ഡപ്യൂട്ടി ഗവർണർ പൂനം ഗുപ്തയുടെയും അഭിപ്രായങ്ങളില്‍ നിന്ന് ഇക്കൊല്ലം തന്നെ ഒരു പലിശനിരക്ക് വർധന പ്രതീക്ഷിക്കാമെന്ന സൂചനയാണ് ലഭിക്കുന്നത്. അങ്ങനെയെങ്കില്‍, ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ ഉയരും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com